
ചിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം മാർച്ച് 1 വെള്ളിയാഴ്ച ചിക്കാഗോ സമയം വൈകുന്നേരം 7:30 നു വെബ് കോൺഫറൻസ് വഴി നടക്കും. (Zoom Meeting Link https://us02web.zoom.us/j/81475259178 Passcode: 2990 Meeting ID: 814 7525 9178)
വള്ളുവനാടിൻ്റെ പ്രിയ കഥാകാരൻ നന്തനാർ ( ജീവിത കാലഘട്ടം – 1926-1974. ) ഓർമ്മയായിട്ട് 50 വർഷം കഴിയുന്നു. കാലം ഇത്ര പിന്നിട്ടിട്ടും അദ്ദേഹത്തിൻ്റെ രചനകൾ ഇന്നും നന്നായി വായിക്കപ്പെടുന്നു. ഭാഷയിലെ മികച്ച ബാലസാഹിത്യ കൃതി എന്ന് വിശേഷിപ്പിക്കപ്പെടുന്ന നന്തനാരുടെ ‘ഉണ്ണിക്കുട്ടൻ്റെ ലോകം’ വായിക്കാത്ത മലയാളികളുണ്ടാവില്ല.
ഉപജീവനം തേടി പട്ടാളത്തിൽ ചേർന്ന അദ്ദേഹം യുദ്ധത്തിൻ്റെയും വിഭജനത്തിൻ്റെയും മുറിവുകളും ബാരക്കിനുള്ളിലെ വീർപ്പുമുട്ടിക്കുന്ന അനുഭവങ്ങളും എഴുതി. അങ്ങിനെ പട്ടാളക്കഥകൾ എന്ന് മലയാളിക്ക് അപരിചിതമായ ഒരു സാഹിത്യ ശാഖയും ഭാഷയിൽ ഉടലെടുക്കുകയുണ്ടായി. എഴുത്തിലെ ലാളിത്യവും സൗകുമാര്യവും ജീവിതത്തോടു ചേർന്നു നിൽക്കുന്ന കഥാസന്ദർഭങ്ങളും അദ്ദേഹത്തെ വായനക്കാരുടെ ഇഷ്ട കഥാകാരനാക്കി മാറ്റി.
“ആത്മാവിൻ്റെ നോവുകൾ” എന്ന നോവലിന് 1964 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. സഹധർമ്മിണി പി രാധ കഴിഞ്ഞ ജനുവരിയിൽ തൊണ്ണുറാം വയസ്സിൽ നിര്യാതയായി. 3 മക്കൾ. മൂത്ത മകൻ സുധാകരൻ കുറ്റിപ്പുറത്തുള്ള കെൽട്രോണിൽ നിന്ന് വിരമിച്ചു. അദ്ദേഹം പിതാവിന്റെ വേർപാടിന്റെ അര നൂറ്റാണ്ടു തികയുന്ന സന്ദർഭത്തിൽ നന്തനാരുടെ കൃതികളെപ്പറ്റിയും അച്ഛനെപ്പറ്റിയുള്ള ഓർമ്മകളും സാഹിത്യവേദിയിൽ പങ്ക് വെയ്ക്കുന്നു.
ഫെബ്രുവരി മാസത്തിലെ സാഹിത്യവേദിയിൽ ശ്രീ എം.പി. സേതുമാധവന്‍ പങ്കു വെച്ച ജീവിതാനുഭവങ്ങൾ സാഹിത്യവേദി അംഗങ്ങൾ ഏറെ ആസ്വദിച്ചു. എല്ലാ സാഹിത്യ സ്നേഹികളേയും മാർച്ച് മാസ സാഹിത്യവേദിയിലേക്കു സഹർഷം സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക്:
സുധാകരൻ +91 98950 58324
പ്രസന്നൻ പിള്ള 630 935 2990
ജോൺ ഇലക്കാട് 773 282 4955
Chicago Sahithyavedi meeting











