റാം C/O ആനന്ദി: ചിക്കാഗോ സാഹിത്യവേദിയുടെ നോവൽ ചർച്ച ഏപ്രിൽ 5ന്

ചിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ഏപ്രിൽ 5 വെള്ളിയാഴ്ച ചിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ്കോൺഫറൻസ് വഴിയായി കൂടുന്നതാണ്.
(Zoom Meeting Link https://us02web.zoom.us/j/81475259178 Passcode: 2990
Meeting ID: 814 7525 9178)

അക്ഷരങ്ങളിലൂടെ ഭാവനയുടെ മായാലോകം നമുക്ക് മുന്നിൽ തീർത്ത മഹാരഥന്മാരുടെ വഴിയിലൂടെ നമുക്ക് മുന്നിൽ പച്ചയായ ജീവിതാവിഷ്കാരവും ഇന്നിന്റെ നേർകാഴ്ചകളുമായി ഒരു യുവ എഴുത്തുകാരൻ, അഖിൽ പി ധർമ്മജൻ. അഖിലിന്റെ റാം c/o ആനന്ദി വൈറൽ ആയ ഒരു പുസ്തകമാണ്. റെസ്റ്റാറന്റിലെ മെനു പോലും വായിക്കാത്ത തരം അക്ഷരവിരോധികൾ പോലും തങ്ങളുടെ സോഷ്യൽ മീഡിയ സ്റ്റാറ്റസ് ആക്കാൻ, പുസ്തകം വാങ്ങുന്നു. അത്രമാത്രം എന്താണ് ഇതിനുള്ളിൽ. ഒത്തിരി ഉണ്ട്. അകവും പുറവും ഒരുപോലെ കഴുകി വെടുപ്പാക്കുന്ന, ചില ജീവിതങ്ങളുടെ തകർച്ചയും തളർച്ചയും, മറ്റു ചിലരുടെ അതിജീവനവും ഉയിർത്തെഴുന്നേല്പും .ഹൃദയ സ്പർശിയായ ഒരു നോവൽ. നായകനായ റാമിന്റെ അനുഭവങ്ങൾ. അതിൽ പ്രണയവും, പ്രതികാരവും, സൗഹൃദവും,
വെറുപ്പും, യാത്രയും ഉണ്ട്. ഇതൊരു സിനിമാറ്റിക് നോവൽ ആണ്. വായനയിലൂടെ സ്വയം നവീകരിക്കപ്പെടാൻ സദാ ശ്രമിക്കുന്ന, ശ്വസിക്കാനുതകുന്ന തരം വാക്കുകൾ ഉച്ചരിക്കുന്നവരുടേതായി ഈ ലോകം മാറിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന, വായനയെ വളരെ ഗൗരവമായി സ്വീകരിക്കുകയും, പുസ്തകാവലോകനം വഴി അനേകർക്ക്‌ പുതിയ പുസ്തകങ്ങളെ പരിചയപ്പെടുത്തുകയും, അതുവഴി പലരെയും കളഞ്ഞുപോയ വായനയിലേക്ക് മടക്ക കൊണ്ടുവരികയും ചെയ്യുന്ന സാഹിത്യവേദി അംഗം ഷിജി അലക്സ്ചർച്ച നയിക്കുന്നു.

മാർച്ച് മാസത്തിലെ സാഹിത്യവേദിയിൽ വള്ളുവനാടിൻ്റെ പ്രിയ
കഥാകാരൻ നന്തനാരുടെ മകൻ ശ്രീ പി. സുധാകരൻ പങ്കു വെച്ച
നന്തനാരുടെ കൃതികളെപ്പറ്റിയുള്ള ചർച്ചയും അദ്ദേഹത്തെക്കുറിച്ചുള്ള
ഓർമ്മകളും സാഹിത്യവേദി അംഗങ്ങൾ ഏറെ ആസ്വദിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

ഷിജി അലക്സ് 224 436 9371
പ്രസന്നൻ പിള്ള 630 935 2990
ജോൺ ഇലക്കാട് 773 282 4955

Chicago Sahitya Vedi meeting on 5th April

More Stories from this section

family-dental
witywide