
ഷിക്കാഗോ: ഷിക്കാഗോ നഗരത്തിനു സമീപം മൂന്നിടങ്ങളിലായി എട്ടുപേരെ മാരകമായി വെടിവെച്ചുകൊന്നതുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന റോമിയോ നാന്‍സ് എന്ന യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയപ്പോഴാണ് സ്വയം വെടിവെച്ച് മരിച്ച നിലയില്‍ റോമിയോയുടെ മൃതദേഹം കണ്ടെത്തിയത്.
ഇരുപത്തിമൂന്നുകാരനായ റോമിയോ നാന്‍സ്, സബര്‍ബന്‍ ചിക്കാഗോയില്‍ എട്ടുപേരെ മാരകമായി വെടിവച്ചുകൊന്ന കേസിലെ പ്രതിയെന്നു തന്നെയാണ് പൊലീസിന്റെ വിലയിരുത്തല്‍.
ടെക്സാസിലെ നതാലിയയ്ക്ക് സമീപം നാന്‍സിനെ കണ്ടെത്തിയെന്നും സ്വയം വെടിവെച്ച് മരിച്ചതായും പോലീസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.














