

ചിക്കാഗോ: ചിക്കാഗോ സോഷ്യല്‍ ക്ളബിന്റെ ആഭിമുഖ്യത്തിലുള്ള പത്താമത് അന്താരാഷ്ട്ര വടംവലി മത്സരത്തിന്റെ കിക്കോഫ് പാലാ എംഎൽഎയും സിനിമാ നിർമാതാവും മുൻ ഇന്ത്യന്‍ വോളിബോൾ താരവുമായ മാണി സി. കാപ്പൻ നിർവഹിച്ചു. ചിക്കാഗോയിലെ സോഷ്യല്‍ ക്ളബിന്റെ ആസ്ഥാനത്തുവെച്ചായിരുന്നു കിക്കോഫ് സംഘടിപ്പിച്ചത്.




മറ്റ് കായിക ഇനിങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായ വടംവലിക്കു വേണ്ടി ഇത്ര വിപുലമായ ഒരു മത്സരം ചിക്കാഗോയിൽ സംഘടിപ്പിക്കുന്ന സോഷ്യൽ ക്ളബിനെ മാണി സി കാപ്പന്‍ അഭിനന്ദിച്ചു. മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് ചിക്കാഗോയിലെ മലയാളികളുടെ ഐക്യം ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യാന്തര തലത്തിലുള്ള ഈ വടംവലി മൽസരം നടത്തുന്ന വ്യത്യസ്തമായ ചിക്കാഗോ സോഷ്യൽ ക്ലബിനെ സത്യത്തിൽ ആരും തിരിച്ചറിയുന്നില്ല. ഒരുപക്ഷേ വടംവലി മൽസരത്തിന് ലോകത്ത് ഏറ്റവും വലിയ സമ്മാനത്തുക നൽകുന്നതും ചിക്കാഗോ സോഷ്യൽ ക്ലബായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചിക്കാഗോ സോഷ്യൽ ക്ളബ്പ്രസിഡന്റ് സിബി കദളിമറ്റം കിക്കോഫ് പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു. 10 വർഷമായി വൻവിജയമായി സോഷ്യൽ ക്ളബ് നടത്തുന്ന വടംവലി മൽസരം എല്ലാവരുടേയും സഹകരണത്തിന്റേയും ഒരുമയുടേയും ഫലമാണെന്ന് അദ്ദേഹം പറഞ്ഞു. ചിക്കോഗോ സോഷ്യൽ ക്ളബുമായി സഹകരിച്ചു പ്രവർത്തിക്കുന്ന മറ്റ് എല്ലാ ക്ലബുകളുടേയും സഹകരണത്തെ അദ്ദേഹം നന്ദിയോടെ ഓർമിച്ചു. ചിക്കാഗോ സോഷ്യൽ ക്ലബിന്റെയും വടംവലി സംഘാടക സമിതിയുടേയും കൂട്ടായ പ്രയത്നമാണ് വടംവലിയെ ജനകീയവും വിജയകരവുമാക്കുന്നതെന്ന് സിബി കദളിമറ്റം പറഞ്ഞു.

ഇത്തവണ സെപ്റ്റംബർ 1,2 തിയതികളിൽ ചിക്കാഗോ സെന്റ് മേരീസ് പള്ളി അങ്കണത്തിൽ നടക്കുന്ന വടംവലി മത്സരം ഏറ്റവും മികച്ചതായിരിക്കുമെന്നും വൻ സർപ്രൈസുകൾ കാത്തിരിക്കുന്നുണ്ടെന്നും വടംവലി മൽസരത്തിന്റെ സംഘാടക സമിതി ചെയർമാൻ സിറിയക് കൂവക്കാട്ടില്‍ പറഞ്ഞു. മത്സരത്തിന് ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള ടീമുകൾ പങ്കെടുക്കും. വടം വലി മാത്രമല്ല, ഫൂഡ് ഫെസ്റ്റിവൽ, സെലിബ്രിറ്റികളുടെ സാന്നിധ്യം തുടങ്ങി വമ്പിച്ച പരിപാടിയാണ് നടക്കുകയെന്ന് സിറിയക് കൂവക്കാട്ടിൽ വ്യക്തമാക്കി.


സംഘാടക സമിതി ജനറൽ കൺവീനർ സ്റ്റീഫൻ കിഴക്കേക്കൂറ്റ് ആശംസകൾ അർപ്പിച്ചു. വടംവലിയുടെ വിജയത്തിനായി പ്രവർത്തിക്കുന്ന എല്ലാവരേയും അഭിവാദ്യം ചെയ്ത അദ്ദേഹം പരിപാടി മികച്ചതും ശ്രദ്ധേയവുമായിരിക്കുമെന്ന് പറഞ്ഞു.


ഫുഡ് ഫെസ്റ്റിവെൽ ചെയർമാൻ ജോസ് മണക്കാട്ട് എം.സി ആയിരുന്നു.
ചിക്കോഗോ സോഷ്യൽ ക്ലബ് സെക്രട്ടറി സിബി കൈതക്കത്തൊട്ടിയില്‍ നന്ദി അറിയിച്ചു. വടംവലി സംഘാടക സമിതിയിലെ ഫൂഡ് ഫെസ്റ്റിവൽ ചെയർമാൻ ജോസ് മണക്കാട്ട്, ചിക്കോഗോ സോഷ്യൽ ക്ലബ് എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ജെസ്മോൻ പുറമടത്തില്‍, ജോയിന്റ് സെക്രട്ടറി സാബു പടിഞ്ഞാറേല്‍, ട്രഷറർ ജോമോൻ തൊടുകയിൽ, വടംവലി സംഘാടക സമിതി ഭാരവാഹികളായ ബിജു കരികുളം, പബ്ലിസിറ്റി കൺവീനർ മാത്യു തട്ടാമറ്റം, , സെന്റ് മേരീസ് പള്ളി ട്രസ്റ്റ് ഭാരവാഹികളായ സാബു കട്ടപ്പുറം, ലൂക്കാച്ചൻ പൂഴിക്കുന്നേല്‍, വടംവലി ഗ്രാന്റ് സ്പോൺസർമാറായ പേരന്റ് പെട്രോളിയത്തിന്റെ ജോ ആലിപേര്‍ട്ട, മറ്റ് സ്പോണ്‍സര്‍മാരായ ഗോൾഡ് റഷ് ഗേമിംഗ് നെയ്തൻ പീറ്റർ, ടോണി കിഴക്കേക്കൂറ്റ് കൂടാതെ വിവിധ മലയാളി ക്ലബുകളുടെ പ്രതിനിധികൾ, ഒട്ടേറേ കായിക പ്രേമികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കീർത്തന ഷാജിയുടെ ഗാനാലാപനം കിക്കോഫ് ചടങ്ങിന് മാറ്റ് കൂട്ടി.

11111 ഡോളറാണ് വടംവലി മത്സരത്തില്‍ ഒന്നാംസ്ഥാനത്തേക്കുള്ള സമ്മാനത്തുക. ഒന്നാം സമ്മാന ജേതാക്കള്‍ക്കുള്ള മാണി നെടിയകാലയില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫി സ്പോണ്‍സര്‍ ചെയ്യുന്നത് ജോയ് നെടിയ കാലയിലാണ്. 5555 ഡോളറാണ് രണ്ടാം സ്ഥാനം നേടുന്ന ടീമിനുള്ള സമ്മാനത്തുക. രണ്ടാമത്തെ ടീമിനുള്ള ജോയ് മുണ്ടപ്ളാക്കല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫി സ്പോണ്‍സര്‍ ചെയ്യുന്നത് ഫിലിപ്പ് മുണ്ടപ്ളാക്കലാണ്. 3333 ഡോളറാണ് മൂന്നാംസ്ഥാനത്തിന്. മൂന്നാം സ്ഥാനത്തിനുള്ള ചാക്കോ കിഴക്കേക്കൂറ്റ് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫി സ്പോണ്‍ലസര്‍ ചെയ്യുന്നത് എലൈറ്റ് ഗേമിംഗാണ്. നാലാം സമ്മാന ജേതാക്കള്‍ക്കുള്ള ക്യാഷ് പ്രൈസ് 1111 ഡോളറാണ്. മാംഗല്യ ജ്വല്ലറിയാണ് നാലാം സമ്മാനം സ്പോണ്‍സര്‍ ചെയ്യുന്നത്.
Chicago Social Club Tug OF War Kick off by Mani C Kappan