‘ഇനിയാണ് യുദ്ധം’, ചിക്കാഗോ സോഷ്യൽ ക്ലബിന്‍റെ 10-ാമത് വടംവലി പോരാട്ടം സെപ്റ്റംബർ 2 തുടങ്ങും, സുരേഷ് ഗോപി മുഖ്യാതിഥി!

ചിക്കാഗോ: ചിക്കാഗോ സോഷ്യൽ ക്ലബ് ആഥിത്വമരുളുന്ന പേരന്‍റ് പെട്രോളിയം 10 -ാമത് ഇന്റർനാഷണൽ വടംവലി മത്സരത്തിന് 2024 സെപ്റ്റംബർ 2 ന് തുടക്കമാകും. ചിക്കാഗോ സെന്റ് മേരിസ് ക്നാനായ ചർച്ച് ഗ്രൗണ്ടിലാണ് പോരാട്ടങ്ങൾ നടക്കുക. ഇതിനോടനുബന്ധിച്ചു തന്നെ ഫുഡ് ഫെസ്റ്റിവലും സംഘടിപ്പിക്കുന്നുണ്ടെന്ന് ചിക്കാഗോ സോഷ്യൽ ക്ലബ് ഭാരവാഹികൾ അറിയിച്ചു. പ്രശസ്ത സിനിമാ താരവും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയാണ് പരിപാടിയുടെ മുഖ്യാതിഥിയായി എത്തുകയെന്നും ഭാരവാഹികൾ വ്യക്തമാക്കി.

അറിയിപ്പ് ഇപ്രകാരംപ്രിയ സുഹൃത്തേ,പോരാട്ട വീര്യത്തിന്റെ കനലാട്ടങ്ങളുമായി കായിക പ്രേമികളെ അമ്പരപ്പിക്കാൻ ഇതാ വീണ്ടും ചിക്കാഗോയുടെ മണ്ണിൽ നിങ്ങളിതുവരെ കാണാത്ത കമ്പക്കളിയുടെ കളിയാരവങ്ങൾക്ക് കളമൊരുങ്ങുന്നു. ഇനിയാണ് യുദ്ധം… നിലനിൽപ്പിന് വേണ്ടിയുള്ള യുദ്ധം… ഇന്നിലൂടെ നാളത്തെ തലമുറക്ക് പകർന്ന് നൽകാൻ ചിക്കാഗോ സോഷ്യൽ ക്ലബ് ആഥിത്വമരുളുന്ന പേരന്‍റ് പെട്രോളിയം 10 -ാമത് ഇന്റർനാഷണൽ വടംവലി മത്സരത്തിന് 2024 സെപ്റ്റംബർ 2 ന് ചിക്കാഗോ സെന്റ് മേരിസ് ക്നാനായ ചർച്ച് ഗ്രൗണ്ടിൽ തിരി കൊളുത്തുകയാണ്. എല്ലാ വടംവലി പ്രേമികളെയും ചിക്കാഗോയിൽ നടക്കുന്ന വടംവലി മത്സരത്തിലേക്കും അതോടനുബന്ധിച്ച് നടക്കുന്ന ഫുഡ് ഫെസ്റ്റിവലിലേക്കും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

Also Read

More Stories from this section

family-dental
witywide