
അനിൽ മറ്റത്തിക്കുന്നേൽ
ചിക്കാഗോ: ചിക്കാഗോ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക ദേവാലയത്തിൽ ചെറുപുഷ്പ മിഷൻ ലീഗിൻ്റെ ആഭിമുഖ്യത്തിൽ സേവനം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സെമിനാർ ഫാ. ജോഷി വലിയവീട്ടിൽ ഉദ്ഘാടനം ചെയ്തു. പ്രവൃത്തിയും പ്രാർത്ഥനയും ഒരുമിക്കുമ്പോൾ അത് സേവനമായി മാറും എന്ന് അദ്ദേഹം പറഞ്ഞു.

കുക്ക് കൗണ്ടി മുൻ സ്റ്റേറ്റ് അറ്റോർണിസ് ജൂവനൈൽ ജസ്റ്റിസ് ബ്യൂറോ ചീഫും മേരിവിൽ അക്കാദമി എക്സിക്യൂട്ടീവ് ഡയറക്ടറുമായ സി. കാതറിൻ റയാൻ സെമിനാറിൽ മുഖ്യ പ്രഭാക്ഷണം നടത്തി. സേവന സന്നദ്ധമായ ഒരു സമൂഹത്തിന്റെ ആവശ്യകതയെപ്പറ്റിയും സമൂഹത്തിനായി എങ്ങനെയാണ് സേവനം ചെയ്യേണ്ടതെന്നും സി. കാതറിൻ ചെറുപുഷ്പ മിഷൻ ലീഗ് അംഗങ്ങൾക്ക് വിവരിച്ചുകൊടുത്തു. ഒരുമിച്ചുനിന്നാൽ നമുക്ക് ചെയ്യുവാൻ സാധിക്കാത്തതായി ഒന്നുംതന്നെയില്ല എന്ന വലിയ സന്ദേശം തങ്ങൾക്ക് മനസ്സിലായതായി സെമിനാറിൽ പങ്കെടുത്ത മിഷൻലീഗ് അംഗങ്ങൾ സാക്ഷ്യപ്പെടുത്തി.
സിഎംഎൽ പ്രസിഡൻ്റ് ആൻഡ്രൂ തേക്കുംകാട്ടിൽ, വൈസ് പ്രസിഡൻ്റ് മാരിയൻ കരികുളം, സെക്രട്ടറി ജിയാൺ ആലപ്പാട്ട്, ജോയിൻ്റ് സെക്രട്ടറി ഡാനിയേൽ കിഴക്കേവാലയിൽ, ട്രഷറർ ഫിലിപ്പ് നെടുത്തുരുത്തിപുത്തൻപുരയിൽ, ജോയിൻ്റ് ട്രഷറർ ജേക്കബ് മാപ്ലേറ്റ് എന്നിവർ സെമിനാറിന് നേതൃത്വം നൽകി. പാരിഷ് സെക്രട്ടറി സി. സിൽവേരിയസ് എസ്.വി.എം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ജോർജ് മറ്റത്തിപ്പറമ്പിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ബിനു പൂത്തുറയിൽ, നിബിൻ വെട്ടിക്കാട്ട് എന്നിവർ സെമിനാറിന് വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തി. സെമിനാറിൽ സഹകരിക്കുകയും സജീവമായി പങ്കെടുക്കുകയും ചെയ്ത എല്ലാവർക്കും സി എം എൽ ഡയറക്ടർ ജോജോ അനാലിൽ നന്ദി അറിയിച്ചു.
Chicago St Mary’s Church CML Seminar