
തിരുവനന്തപുരം∙ ഭരണപക്ഷ എംഎൽഎയായ പിവി അൻവർ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടും എഡിജിപിക്കെതിരെ നടപടിയില്ലെങ്കിൽ ആരോപണമുന്നയിച്ച എംഎൽഎക്കെതിരെ മുഖ്യമന്ത്രി കേസ് എടുക്കണമെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി.മുരളീധരൻ. അജിത് കുമാറിനെതിരെ തെളിവില്ലെങ്കിൽ അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫിസ് അധോലോകമാക്കി എന്നുപറഞ്ഞ പി.വി.അൻവറിനെതിരെ പിണറായി നിയമനടപടി സ്വീകരിക്കണം. എസ്പിക്ക് ഒരു നിയമവും എഡിജിപിക്ക് മറ്റൊരു നിയമവുമാണോ എന്നും വി.മുരളീധരൻ ചോദിച്ചു.
ആരോപണങ്ങൾ തെറ്റെങ്കിൽ, മാധ്യമങ്ങളല്ല അൻവറാണ് കേരളത്തെ അപമാനിക്കുന്നത്. അതല്ലെങ്കിൽ മുഖ്യമന്ത്രിയേയും കുടുംബത്തേയും ഭീഷണിപ്പെടുത്താവുന്ന തെളിവുകൾ അജിത്കുമാറിന്‍റെ കൈവശമുണ്ടെന്ന് സംശയിക്കേണ്ടിവരും.
Chief Minister Pinarayi should take legal action against PV Anavar demands V Muraleedharan










