മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം : രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ ഗവര്‍ണര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മലപ്പുറം കേന്ദ്രീകരിച്ച് ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ ‘ദ് ഹിന്ദു’ പത്രത്തില്‍ വന്ന അഭിമുഖം വന്‍ വിവാദമായിരുന്നു. പിന്നീട് മുഖ്യമന്ത്രി ഇത് ചിരിച്ചു തള്ളിയെങ്കിലും ദേശവിരുദ്ധ പ്രവര്‍ത്തനം എന്താണെന്നും ദേശവിരുദ്ധര്‍ ആരാണെന്നും അറിയിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു

കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയെയും ഡി.ജി.പിയെയും ഗവര്‍ണര്‍ വിളിപ്പിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി തടയുകയായിരുന്നു. ഇതേതുടര്‍ന്നാണ് വിഷയം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് ഗവര്‍ണറുടെ ശ്രമം. ഇതിനു മുന്നോടിയായി ഗവര്‍ണര്‍ വീണ്ടും സര്‍ക്കാരിന് കത്ത് നല്‍കും.

More Stories from this section

family-dental
witywide