മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ എഡിജിപി എം ആര്‍ അജിത് കുമാറിന്, ഇപ്പോള്‍ കൊടുക്കേണ്ടതില്ലെന്ന് ഉത്തരവിറക്കി ഡി.ജി.പി

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ പട്ടികയില്‍ ഇടംപിടിച്ച് എഡിജിപി എം ആര്‍ അജിത് കുമാറും. എന്നാല്‍, ഡിജിപി ഇടപെട്ട് അജിത് കുമാറിന് ഇപ്പോള്‍ മെഡല്‍ നല്‍കരുതെന്ന് നിര്‍ദേശിച്ചു. അന്വേഷണം നേരിടുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഒരറിയിപ്പ് ഉണ്ടാകും വരെ മെഡല്‍ വിതരണം ചെയ്യേണ്ടതില്ലെന്ന് പൊലീസ് ആസ്ഥാനത്ത് നിന്ന് ഡി ജി പി ഉത്തരവിറക്കി.

പി വി അന്‍വര്‍ എം എല്‍ എ ഉള്‍പ്പെടെ നല്‍കിയ പരാതികളില്‍ അജിത് കുമാര്‍ വിജിലന്‍സ് അന്വേഷണം അടക്കം നേരിടുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അജിത് കുമാറിന് തത്ക്കാലം മെഡല്‍ നല്‍കേണ്ടതില്ലെന്ന തീരുമാനം ഡി ജി പി സ്വീകരിച്ചത്.

അജിത് കുമാറിന് പുറമേ ഡി വൈ എസ് പി അനീഷ് കെ ജിക്കും മെഡല്‍ നല്‍കരുതെന്ന് ഡി ജി പിയുടെ ഉത്തരവില്‍ പറയുന്നു. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിലാണ് മെഡല്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ എ ഡി ജി പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ വരെയാണ് പൊലീസ് മെഡലിനായി പരിഗണിക്കുന്നത്.

More Stories from this section

family-dental
witywide