വിശ്വാസവഴിയേ…ഹൂസ്റ്റണ്‍ ക്‌നാനായ കാത്തോലിക്കാ പള്ളിയില്‍ ആദ്യ കുര്‍ബാന സ്വീകരിച്ച് കുട്ടികള്‍

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍സെന്റ് മേരീസ് ക്‌നാനായ ഫൊറോന പള്ളിയില്‍ കുട്ടികളുടെ ആദ്യ കുര്‍ബാന സ്വീകരണം നടത്തി.

തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചത് ഫാ. ഏബ്രഹാം മുത്തോലത്താണ്. ഫാ. തോമസ് മെത്താനത്ത്, ഫാ.മാത്യു കൈതമലയില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

ആദ്യ കുര്‍ബാന സ്വീകരിച്ചവര്‍
ബെഞ്ചമിന്‍ ആനാലിപ്പാറയില്‍, ക്രിസ് ആട്ടുകുന്നേല്‍, എറിക് ചാക്കാലക്കല്‍, അലിസാ ഇഞ്ചെനാട്ടു, സുഹാനി എരനിക്കല്‍, ജിഷ ഇല്ലിക്കാട്ടില്‍, ജോനാഥന്‍ കൈതമലയില്‍, അന്ന കല്ലിടുക്കില്‍, നോയല്‍ കണ്ണാലില്‍, നിവ്യ കാട്ടിപ്പറമ്പില്‍, ഇസബെല്‍ കിഴക്കേക്കാട്ടില്‍, മരിയ കിഴക്കേവാലയില്‍, ഐസയ കൊച്ചുചെമ്മന്തറ, സരിന്‍ കോഴംപ്ലാക്കില്‍, അലക്‌സാണ്ടര്‍ മറുതാച്ചിക്കല്‍, ബെഞ്ചമിന്‍ പാലകുന്നേല്‍, ഇഷാന്‍ പുത്തന്‍മന്നത്, ഇഷേത പുത്തന്‍മന്നത്, ജെറോം തറയില്‍, ജയിക്ക് തെക്കേല്‍, ജൂലിയന്‍ തോട്ടുങ്കല്‍, ക്രിസ്റ്റഫര്‍ ഉള്ളാടപ്പിള്ളില്‍, ഐസക് വട്ടമറ്റത്തില്‍.

ജോണ്‍സന്‍ വട്ടമറ്റത്തില്‍, എസ്. ജെ.സി. സിസ്റ്റേഴ്സ്, വേദപാഠ അധ്യാപകര്‍ എന്നിവര്‍ ചേര്‍ന്നാണ് കുട്ടികളെ പരിശീലിപ്പിച്ചത്.

ആന്‍സിന്‍ താന്നിച്ചുവട്ടില്‍, ദിവ്യ ചെറുതാന്നിയില്‍, ക്രിസ്റ്റി ചേന്നാട്ട്, ജോസ് കുറുപ്പന്‍പറമ്പില്‍, ബെറ്റ്‌സി എടയാഞ്ഞിലിയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗായകസംഘവും ചടങ്ങുകള്‍ക്ക് തിളക്കം നല്‍കിയ ശബ്ദസാന്നിധ്യമായി.

ചടങ്ങില്‍ രക്ഷിതാക്കളുടെ പ്രതിനിധി സ്മിതോഷ് ആട്ടുകുന്നേല്‍ നന്ദി അര്‍പ്പിച്ചു. മതബോധന അധ്യാപകര്‍ മറ്റു പ്രതിനിധികള്‍ എന്നിവര്‍ക്ക് ഉപഹാരഹങ്ങള്‍ നല്‍കുകയും ചെയ്തു. പാരിഷ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷാജുമോന്‍ മുകളേല്‍, ബാബു പറയാന്‍കലയില്‍, ജോപ്പന്‍ പൂവപ്പാടത്ത്, ജോസ് പുളിയ്ക്കത്തൊട്ടിയില്‍, ടോം വിരിപ്പന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.

More Stories from this section

family-dental
witywide