കോപ്പയിൽ ക്ലാസിക്കോ ഡെൽ പസഫിക്കോ; ഗോൾ രഹിത സമനിലയിൽ പെറു – ചിലെ കളി അവസാനിച്ചു

കോപ്പ അമേരിക്ക ഫുട്ബോൾ ചാംപ്യൻഷിപ്പിന്റെ രണ്ടാം ദിനത്തിൽ ഗ്രൂപ്പ് എ പോരാട്ടത്തിൽ ചിര വൈരികളായ പെറുവും ചിലെയും ഏറ്റുമുട്ടിയപ്പോൾ ആരും ഗോൾ അടിച്ചില്ല.

മൈതാനത്ത് മുന്‍ ചാമ്പ്യന്‍മാരായ രണ്ടുടീമുകള്‍ക്കും കാര്യമായ മുന്നേറ്റം കാഴ്ചവെക്കാനായില്ല. സമനിലയായതോടെ ഓരോ പോയന്റ് വീതം നേടിക്കൊണ്ട് ടീമുകള്‍ മടങ്ങി.പന്തടക്കത്തില്‍ ചിലെയാണ് മുന്നിട്ടുനിന്നത്. എന്നാല്‍ പെറുവിന്റെ ബോക്‌സിലേക്ക് പന്തെത്തിക്കാനും അവസരം സൃഷ്ടിച്ച് ഗോള്‍ കണ്ടെത്താനുമായില്ല.

എഡ്വാര്‍ഡോ വര്‍ഗാസും അലക്‌സിസ് സാഞ്ചേസും അടങ്ങുന്ന ചിലെയന്‍ മുന്നേറ്റനിരയ്ക്ക് പെറുവിന്റെ പ്രതിരോധക്കോട്ട പിളര്‍ത്താന്‍ സാധിക്കാതെ വന്നു.

യുഎസിലെ ടെക്സാസിലെ എടി ആൻഡ് ടി സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ പെറുവും ചിലെയും ഗോൾ രഹിത സമനിലയിൽ കളി അവസാനിച്ചു. ഗ്രൂപ്പ് എയിൽ ഇപ്പോൾ അർജൻ്റീനയാണ് മുന്നിൽ . കാനഡയെ തോൽപ്പിച്ച അർജൻ്റീനയ്ക്ക് 2 പോയിൻ്റ് ഉണ്ട്.

COPA America Football Chile vs Peru Match Report

More Stories from this section

family-dental
witywide