
ചരിത്രത്തിലുടനീളം, മനുഷ്യന്റെ സര്‍ഗ്ഗാത്മകത കടന്നു ചെല്ലാത്ത ഇടങ്ങളില്ല. ജീവിത നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള പ്രധാന ആവശ്യങ്ങള്‍ നിറവേറ്റുകയും മാറിക്കൊണ്ടിരിക്കുന്ന ആഗ്രഹങ്ങള്‍ നിറവേറ്റുകയും ചെയ്യുന്ന പുതിയ സാങ്കേതികവിദ്യകള്‍ മനുഷ്യ സമൂഹം ഓരോ ദിവസവും കണ്ടെത്തുന്നു. അതിജീവനത്തിനുള്ള ആദ്യകാല ഇലക്ട്രോണിക് ഉപകരണങ്ങള്‍ മുതല്‍ ലോകമെമ്പാടും നമ്മെ ബന്ധിപ്പിക്കുന്ന ഇന്നത്തെ സ്മാര്‍ട്ട്ഫോണുകള്‍ വരെ, സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടത്തിന് തെളിവുകളെത്രയാണ്. പുതിയ സാങ്കേതികവിദ്യയായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) മറ്റൊരു വിപ്ലവം സൃഷ്ടിക്കുകയാണ്. സെക്സ് ഡോള്‍ വ്യവസായത്തില്‍ വലിയ മുന്നേറ്റത്തിന് ഒരുങ്ങുകയാണ് എഐ. എഐയുടെ സഹായത്തോടെ ഉപയോക്താക്കളുമായി സംസാരിക്കാനും സംവദിക്കാനും കഴിയുന്ന പങ്കാളികളെ പോലുള്ള സെക്‌സ് ഡോളുകളെയാണ് ചൈന സൃഷ്ടിക്കുന്നത്.
സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനീസ് ശാസ്ത്രജ്ഞരും എഞ്ചിനീയര്‍മാരും ചാറ്റ്ജിപിടി പോലുള്ള സാങ്കേതികവിദ്യ സെക്സ് റോബോട്ടുകളില്‍ പ്രയോഗിക്കുകയാണ്. സാങ്കേതികവും ധാര്‍മ്മികവുമായ വെല്ലുവിളികളെ അഭിമുഖീകരിച്ചുകൊണ്ട്, ഉപയോക്താവിന് കൂടെ സംവദിക്കാന്‍ സാധിക്കുന്ന ഒരു കൂട്ട് എന്നതാണ് ഇവര്‍ ലക്ഷ്യമിടുന്നത്.
ഷെന്‍ഷെനില്‍, സെക്സ് ഡോളുകളുടെ പ്രധാന നിര്‍മ്മാതാക്കളായ സ്റ്റാര്‍പെറി ടെക്നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ഉല്‍പ്പന്നം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. മാതൃഭാഷാ പരിശീലനമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ സെക്സ് ഡോളുകള്‍, ആണ്‍, പെണ്‍ രൂപങ്ങളില്‍ ലഭ്യമാണ്. ഉടന്‍ തന്നെ വിപണിയിലെത്തും.
‘ഞങ്ങള്‍ നെക്സ്റ്റ് ജനറേഷന്‍ സെക്സ് ഡോള്‍ വികസിപ്പിക്കുകയാണ്. അത് ഫിസിക്കലിയും വോക്കലിയും ആളുകളുമായി ഇടപെടും., ഈ വര്‍ഷം ഓഗസ്റ്റില്‍ പ്രോട്ടോടൈപ്പുകള്‍ പ്രതീക്ഷിക്കുന്നു,’ സിഇഒ ഇവാന്‍ ലീ പറഞ്ഞു.