യുഎസ് ഇന്‍ഫ്രാസ്ട്രക്ചറിനെ ആക്രമിക്കാന്‍ ചൈനീസ് ഹാക്കര്‍മാര്‍ തയ്യാറെടുക്കുന്നു: എഫ്ബിഐ

വാഷിംഗ്ടണ്‍: യുഎസിന്റെ നിര്‍ണായക ഇന്‍ഫ്രാസ്ട്രക്ചറിലേക്ക് കടന്നുകയറി, ആക്രമിക്കാന്‍ കാത്തിരിക്കുകയാണ് ചൈനീസ് സര്‍ക്കാരുമായി ബന്ധമുള്ള ഹാക്കര്‍മാര്‍ എന്ന് എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ വ്രേ.

വോള്‍ട്ട് ടൈഫൂണ്‍ എന്നറിയപ്പെടുന്ന ചൈനീസ് ഹാക്കിംഗ് കാമ്പെയ്ന്‍ ടെലികമ്മ്യൂണിക്കേഷന്‍, ഊര്‍ജം, വെള്ളം, മറ്റ് നിര്‍ണായക മേഖലകളിലെ നിരവധി അമേരിക്കന്‍ കമ്പനികളിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്നും 23 പൈപ്പ്ലൈന്‍ ഓപ്പറേറ്റര്‍മാരെ ടാര്‍ഗെറ്റുചെയ്തതായും വാന്‍ഡര്‍ബില്‍റ്റ് സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ആധുനിക സംഘര്‍ഷത്തെയും ഉയര്‍ന്നുവരുന്ന ഭീഷണികളെയും കുറിച്ചുള്ള 2024 ലെ വാന്‍ഡര്‍ബില്‍റ്റ് ഉച്ചകോടിയിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം എത്തിയിരിക്കുന്നത്.

”തിരഞ്ഞെടുക്കുന്ന സമയത്ത് നമ്മുടെ നിര്‍ണായക ഇന്‍ഫ്രാസ്ട്രക്ചറിനെ നശിപ്പിക്കാനുള്ള കഴിവ് ചൈന വികസിപ്പിച്ചെടുക്കുകയാണ്, പരിഭ്രാന്തി സൃഷ്ടിക്കാന്‍ സിവിലിയന്‍ ഇന്‍ഫ്രാസ്ട്രക്ചറിനെതിരെ കുറഞ്ഞ പ്രഹരങ്ങള്‍ ഏല്‍പ്പിക്കുക എന്നതാണ് അവരുടെ പദ്ധതി” -അദ്ദേഹം പറഞ്ഞു.

തായ്വാനെ പ്രതിരോധിക്കുന്നതില്‍ നിന്ന് യുഎസിനെ പിന്തിരിപ്പിക്കാനുള്ള ചൈനയുടെ നീക്കമായും അധികൃതര്‍ ഇതിനെ വിലയിരുത്തുന്നുണ്ട്.

More Stories from this section

family-dental
witywide