‘ട്രംപിനെ കർത്താവ് സംരക്ഷിക്കും’ ; ട്രംപിനെ അനുകൂലിച്ച് സുവിശേഷ പ്രഘോഷകരുടെ ടിവി ഷോകൾ

അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ അനുകൂലിച്ച് പാസ്റ്റർമാരുടെ നീണ്ടനിര. അമേരിക്കയെ രക്ഷിക്കാനായി ദൈവം തിരഞ്ഞെടുത്തിരിക്കുന്ന ഉപകരണമാണ് ട്രംപ് എന്നാണ് ഇവരുടെ അവകാശവാദം.

“ ട്രംപ് ദൈവത്തിന്റെ അഭിഷിക്തനാണ്.അതിനാൽ ശത്രുക്കൾ അദ്ദേഹത്തെ ഭയപ്പെടുന്നു. ഇത് ശരിക്കും നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണ്,” സുവിശേഷ പ്രസംഗകനായ ഹാങ്ക് കുനമെൻ പറഞ്ഞു. ഇവാഞ്ചലിക്കൽ ടിവിയിലൂടെ നടത്തുന്ന പ്രസംഗത്തിനിടെയായിരുന്നു ഈ പരാമർശം. ഡൊണാൾഡ് ട്രംപ് നേരിടുന്ന ക്രിമിനൽ കുറ്റാരോപണങ്ങളെക്കുറിച്ച് പരാമർശിക്കുമ്പോഴായിരുന്നു ഇങ്ങനെ പറഞ്ഞത്.
2024 ലെ പ്രസിഡൻ്റ് മത്സരം അമേരിക്കയുടെ ആത്മാവിനായുള്ള പോരാട്ടമാണ്, പീഡിപ്പിക്കപ്പെട്ട ട്രംപിന് ദൈവത്തിൻ്റെ സംരക്ഷണമുണ്ട്.” എന്നാണ് കേബിൾ ന്യൂസിലെ “ഫ്ലാഷ് പോയിൻ്റ്” എന്ന ഷോയിൽ ഒരു പാസ്റ്റർ അവകാശപ്പെട്ടത്.

ഈ അവകാശവാദങ്ങൾ ഉന്നയിക്കുന്ന ആളുകൾ മുഖ്യധാരയ്ക്ക് പുറത്താണെങ്കിലും ഇവർക്ക് ധാരാളം ഓൺലൈൻ ഫോളോവേഴ്‌സ് ഉണ്ട്. അവരുടെ സന്ദേശങ്ങൾ റേഡിയോ ഷോകളിലും കേബിൾ ടിവിയിലും സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലും നിറയുകയാണ്.

“അവർ അവനെ പാപ്പരാക്കാൻ ശ്രമിക്കുകയാണ്. അയാൾക്ക് ലഭിച്ചതെല്ലാം അവർ എടുക്കാൻ ശ്രമിക്കുകയാണ്. അവർ അവനെ ജയിലിലടയ്ക്കാൻ ശ്രമിക്കുകയാണ്, ദൈവത്തിൻ്റെ കൈ അവൻ്റെ മേൽ ഉണ്ട്, അവനെ തടയാൻ ആർക്കും കഴിയില്ല.” സ്വയം പ്രഖ്യാപിത പ്രവാചകനായ ലാൻസ് വാൾനൗ “ദ് ജിം ബാക്കർ ഷോ’യിൽ പറയുകയുണ്ടായി. അന്ത്യകാലങ്ങളെ കുറിച്ച് പ്രവചനം നടത്തുന്ന പരിപാടിയാണ് “ദ് ജിം ബാക്കർ ഷോ’. പീഡന പരാതികളടക്കം നൂറുകണക്കിന് പരാതികളും നിരവധി ക്രിമിനൽ , സിവിൽ കേസുകളും ട്രംപിന് എതിരെ നിലനിൽക്കുന്നുണ്ട്. പക്ഷേ അതെല്ലാം ശത്രുവിൻ്റെ പീഡന ഉപാധികളായാണ് ഈ പ്രഘോഷകർ വ്യാഖ്യാനിക്കുന്നത്. ചില ക്രിസ്ത്യൻ മാധ്യമങ്ങൾ അദ്ദേഹത്തെ ശത്രുക്കളുടെ പീഡനം നേരിടുന്ന ദൈവഹിതത്തിൻ്റെ ഉപകരണമായി ചിത്രീകരിച്ചുകൊണ്ട് ട്രംപിനുള്ള പിന്തുണ ശക്തിപ്പെടുത്തുകയാണ്.

Christian TV evangelicals supports Trump In TV Shows

More Stories from this section

family-dental
witywide