ബിജെപിക്ക് ഷോക്ക്, കോൺഗ്രസിന് സന്തോഷം! ബിജെപി എംപി കോൺഗ്രസിനൊപ്പം, സ്വീകരിച്ച് ഖർഗെ

ജയ്പൂര്‍: ഒന്നാംഘട്ട സ്ഥാനാർതി പട്ടികയ്ക്ക് പിന്നാലെ ബി ജെ പിയിൽ തുടങ്ങിയ അസ്വാരസ്യത്തിൽ രാജസ്ഥാനിലെ കോൺഗ്രസിന് സന്തോഷ വാർത്ത. ബി ജെ പിക്ക് ഷോക്ക് നൽകികൊണ്ട് രാജസ്ഥാനിലെ ബിജെപി എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ചുരുവില്‍ നിന്നുള്ള എം പി രാഹുല്‍ കസ്വാനാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇത്തവണ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ബി ജെ പി കസ്വാന് സീറ്റ് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

തന്റെ പൊതുജീവിതത്തിലെ ഏറ്റവും വലിയ തീരുമാനമാണിതെന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു.’രാഷ്ട്രീയ കാരണങ്ങളാല്‍ ഞാന്‍ ഈ നിമിഷം ബി ജെ പിയില്‍ നിന്നും പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്നു രാജിവയ്ക്കുകയാണെന്ന്’ രാഹുല്‍ പറഞ്ഞു. പത്തുവര്‍ഷം ചുരു മണ്ഡലത്തെ സേവിക്കാന്‍ അവസരം നല്‍കിയതിന് ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരോട് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാനിലെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ പ്രഖ്യാപിച്ചപ്പോള്‍ ചുരുവില്‍ കസ്വാന് പകരം ദേവേന്ദ്ര ജജാരിയെയാണ് സ്ഥാനാര്‍ഥിയാക്കിയത്. 2004 ല്‍ രാഹുല്‍ കസ്വാന്റെ പിതാവ് ജയിച്ചതോടെ ചുരു ബി ജെ പിയുടെ ഉറച്ച കോട്ടയായി മാറി. 2009 ലെ ഇലക്ഷനിലും പിതാവ് തന്നെ വിജയിച്ചു. 2014 ലെയും 2019 ലെയും തെരഞ്ഞെടുപ്പില്‍ ബി ജെ പിക്കായി രാഹുല്‍ കസ്വാനാണ് മണ്ഡലത്തിൽ താമര വിരിയിച്ചത്.

Churu MP Rahul Kaswan, denied BJP ticket for Lok Sabha polls, joins Congress

More Stories from this section

family-dental
witywide