സിനിമ – സീരിയല്‍ നടന്‍ പ്രേം പ്രകാശിനു ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്

ഡാളസ് : പ്രശസ്ത സിനിമ സീരിയല്‍ നടന്‍ പ്രേം പ്രകാശിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കുന്നു. ഇന്ത്യ കള്‍ച്ചറല്‍ എഡ്യൂക്കേഷന്‍ സെന്റര്‍ , കേരള അസോസിയേഷന്‍ ഓഫ് ഡാളസ് എന്നിവ ചേര്‍ന്നാണ് ജനുവരി നാലിനു നടക്കുന്ന പ്രത്യേക ചടങ്ങില്‍ അവാര്‍ഡ് നല്‍കുന്നത്.

മലയാള സിനിമ സീരിയല്‍ മേഖലയിലെ സമഗ്ര സംഭാവനയ്ക്കാണ് ഈ പുരസ്‌കാരം. കഴിഞ്ഞ 56 വര്‍ഷമായി നിര്‍മ്മാതാവ്, നടന്‍, പിന്നണി ഗായകന്‍ എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം നൂറില്‍ പരം സിനിമകളിലും 25 സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

ഇതിനോടകം ധാരാളം പുരസ്‌കാരങ്ങള്‍ പ്രേം പ്രകാശിനെ തേടി എത്തിയിട്ടുണ്ട്. പ്രശസ്ത സിനിമ നടന്‍ ജോസ് പ്രകാശ് സഹോദരനാണ്.

ജനുവരി നാലിന് വൈകിട്ട് 6 മണിക്ക് ഗാര്‍ലന്‍ഡ് സെന്‍തോമസ് കാത്തലിക് ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്ന കേരള അസോസിയേഷന്‍ ക്രിസ്മസ് – പുതുവത്സര ചടങ്ങില്‍വച്ച് പുരസ്‌കാരം നല്‍കും. ഡാളസിലെ മലയാളികളെ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇന്ത്യ കള്‍ച്ചറല്‍ എഡ്യൂക്കേഷന്‍ സെന്റര്‍ പ്രസിഡന്റ് ഷിജു അബ്രഹാം , ഡാളസ് കേരള അസോസിയേഷന്‍ പ്രസിഡന്റ് പ്രദീപ് നാഗനൂലില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു

More Stories from this section

family-dental
witywide