അമേരിക്കയിൽ സ്ഥിരതാമസം ഇനി സിമ്പിൾ; പൗരത്വ അപേക്ഷകളിൽ അഞ്ച് മാസംകൊണ്ട് നടപടി

യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിൽ (യുഎസ്‌സിഐഎസ്) നിന്നുള്ള സമീപകാല ഡാറ്റ അനുസരിച്ച്, മുൻ വർഷങ്ങളെക്കാൾ വേഗത്തിലാണ് ഇപ്പോൾ പൗരത്വ അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നത്.

2024 സാമ്പത്തിക വർഷത്തിൽ, യു.എസ് പൗരത്വത്തിനുള്ള അപേക്ഷ എന്നറിയപ്പെടുന്ന N-400 ആപ്ലിക്കേഷൻ ഫോർ നാച്ചുറലൈസേഷൻ, ഏകദേശം അഞ്ച് മാസത്തിനുള്ളിൽ പ്രോസസ്സ് ചെയ്തതായി USCIS റിപ്പോർട്ട് ചെയ്യുന്നു. മുമ്പ്, അത്തരം ആപ്ലിക്കേഷനുകളുടെ പ്രോസസ്സിംഗ് സമയം വളരെ കൂടുതലായിരുന്നു. 2021 ൽ 11.5 മാസത്തോളം സമയമെടുത്തിരുന്ന സാഹചര്യം ഉണ്ടായിരുന്നു.

ജീവിതത്തിൻ്റെ ഭൂരിഭാഗവും കൊളറാഡോയിൽ ജീവിച്ച സുസാന ലൂണ കഴിഞ്ഞ മാസമാണ് യുഎസ് പൗരത്വം സ്വീകരിച്ചത്. “എന്നിൽ നിന്ന് ഒരു ഭാരം ഇറക്കിവച്ചതു പോലെ തോന്നുന്നു,” അവർ പറഞ്ഞു. പൗരത്വത്തിന് യോഗ്യത നേടുന്നതിനായി ലൂണ വർഷങ്ങളോളം തയ്യാറെടുപ്പുകൾ നടത്തി.

2021-ൽ, പ്രസിഡൻ്റ് ജോ ബൈഡൻ നിലവിലെ, പൗരത്വത്തിനുള്ള അപേക്ഷകളുടെ പ്രോസസ്സിംഗ് സമയം വെട്ടി കുറയ്ക്കുന്നതിന് ഉത്തരവിറക്കിയിരുന്നു.

More Stories from this section

family-dental
witywide