ന്യൂഡല്‍ഹി: ഒരു കൂട്ടം മാലിദ്വീപുകാരും ഇന്ത്യക്കാരും തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ തുടര്‍ന്ന് ഒരു മാലിദ്വീപ് പൗരനെ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പരിക്കേറ്റവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പരിക്കേറ്റ രണ്ടുപേരെ ഹുല്‍ഹുമലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ഇവരെ പിന്നീട് ചികിത്സയ്ക്ക് ശേഷം വിട്ടയച്ചുവെന്നുമാണ് വിവരം.
തിങ്കളാഴ്ച രാത്രി 9:00 മണിയോടെ മാലെയില്‍ നിന്ന് ഏകദേശം 7 കിലോമീറ്റര്‍ വടക്കുകിഴക്കായി ഹുല്‍ഹുമലെയിലെ സെന്‍ട്രല്‍ പാര്‍ക്കിന് സമീപമാണ് ഇരു വിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. പാര്‍ക്കിനുള്ളില്‍ ഒരു സംഘം മാലദ്വീപുകാരും ഇന്ത്യക്കാരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായതെന്നും കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.