
കുല്‍ഗാം: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. മോഡേര്‍ഗാം ഗ്രാമത്തിലെ തീവ്രവാദ സാന്നിധ്യത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് സിആര്‍പിഎഫും സൈന്യവും ലോക്കല്‍ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്.
ഗ്രാമം വളഞ്ഞ സൈന്യം തീവ്രവാദികളെ കുടുക്കാന്‍ ശ്രമിച്ചതോടെ സ്ഥിതിഗതികള്‍ വഷളായി. ആദ്യ വെടിവയ്പ്പില്‍ത്തന്നെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയായിരുന്നു.
ഈ പ്രദേശത്ത് അടുത്തിടെയായി തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ മാസം, ദോഡ ജില്ലയിലെ ഗണ്ഡോ മേഖലയില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വിജയകരമായി വധിച്ചിരുന്നു.