‘പ്രചാരണത്തിന് ഉഷാറില്ല, ഐസക്കിനെ തോൽപ്പിക്കാൻ നോക്കുന്നു’, പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ കയ്യാങ്കളി

പത്തനംതിട്ട: പത്തനംതിട്ട ലോക്സഭ തെരഞ്ഞെടുപ്പിലെ പ്രചാരണത്തിന്‍റെ പേരിൽ സി പി എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. കേന്ദ്ര കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ തോമസ് ഐസക്കിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉഷാറില്ലെന്നും ഐസക്കിനെ തോൽപ്പിക്കാൻ ശ്രമമുണ്ടെന്നുമുള്ള ജില്ലാ സെക്രട്ടേറിയറ്റംഗം എ പത്മകുമാറിന്‍റെ ആരോപണമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. പ്രചരണം മന്ദഗതിയിലാണെന്ന പത്മകുമാർ ആരോപണത്തെ എതിർത്ത് ഒരു വിഭാഗം രംഗത്തെത്തിയതോടെ സംഭവം തർക്കത്തിലേക്ക് നീങ്ങി. പിന്നീട് സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ കയ്യാങ്കളിയിലേക്ക് വരെ കാര്യങ്ങളെത്തി.

പ്രധാനമായും സി പി എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളായ ഹർഷകുമാറും പത്മകുമാറും തമ്മിലാണ് ആദ്യം വാക്കേറ്റം നടന്നത്. അതിനിടയിൽ മറ്റുള്ളവരും ഏറ്റുപിടിച്ചതോടെ ചർച്ച കൊഴുത്തു. ഇതിനിടയിലാണ് ഹർഷകുമാറും പത്മകുമാറും തമ്മിൽ കയ്യാങ്കളിയിലേക്കെത്തിയത്.

Clash in Pathanamthitta CPM DC Secretariat meeating over thomas thomas isaac election campaign

Also Read

More Stories from this section

family-dental
witywide