
കൊല്ലം: കെ പി സി സിയുടെ സമരാഗ്നി യാത്രയുടെ മുന്നൊരുക്കത്തിന് വേണ്ടി ചേർന്ന കോൺഗ്രസ് യോഗത്തിൽ സംഘർഷം. അഞ്ചൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത നേതാക്കൾ ചേരിതിരിഞ്ഞ് നേർക്കുനേർ വന്നതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. ഡി സി സി പ്രസിഡന്‍റിന്‍റെ സാന്നിധ്യത്തിൽ കൂടിയ യോഗത്തിലാണ് കയ്യാങ്കളിയും വാക്കേറ്റവും രൂക്ഷമായി അരങ്ങേറിയത്.
സംഘർഷാവസ്ഥ രൂക്ഷമായതോടെ മാധ്യമ പ്രവർത്തകർ ദൃശ്യങ്ങൾ പകർത്തി. ഇതും കോൺഗ്രസ് നേതാക്കൾ ചോദ്യം ചെയ്തു. ദൃശ്യങ്ങൾ പകർത്തിയ പ്രാദേശിക മാധ്യമ പ്രവർത്തകന് നേരെയും ആക്രോശമുണ്ടായി.
Clashes in the Congress meeting held to prepare for KPCC Samaragni Yatra latest news