വാര്‍ത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രി: കേന്ദ്രം കേരളത്തെ ശ്വാസം മുട്ടിക്കുന്നു, ഗവര്‍ണര്‍ക്കും വിമര്‍ശനം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി കേരളത്തെ വരിഞ്ഞുമുറുക്കുകയാണ്, കേന്ദ്രനയങ്ങള്‍ നവകേരള സൃഷ്ടിക്ക് തടസമെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”വായ്പാ പരിധി വെട്ടിക്കുറച്ചു. കേരളം പടുത്തുയര്‍ത്തിയ ആരോഗ്യവിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങള്‍ സംസ്ഥാനത്തിന്റെ നികുതി വിഹിതം വെട്ടിക്കുറയ്ക്കാനുള്ള കാരണമാക്കുകയാണ്. കേരളത്തെ ശ്വാസം മുട്ടിക്കുന്ന ഈ നിലപാടിനെതിരെ പ്രതിഷേധമുയര്‍ത്താതെ മറ്റു നിവൃത്തിയില്ലെന്ന നിലയാണ് വന്നിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണു ഡല്‍ഹിയില്‍ സമരം നടത്താന്‍ നിര്‍ബന്ധിതമാക്കുന്നത്” മുഖ്യമന്ത്രി പറഞ്ഞു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രത്യേകമായ രീതിയില്‍ കാര്യങ്ങള്‍ നടത്തുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ക്ക് എന്താണ് സംഭവിച്ചിട്ടുള്ളതെന്ന് തനിക്ക് പറയാനാകില്ലെന്നും മുഖ്യമന്ത്രി.

അധികാര സ്ഥാനത്ത് ഇരിക്കുന്നവര്‍ക്ക് നേരെ പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്നേക്കാം. തനിക്കെതിരേയും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇത്തരം സാഹചര്യത്തില്‍ പ്രതിഷേധക്കാരെ പോലീസ് എന്താണ് ചെയ്യുന്നതെന്ന് അവിടെയിറങ്ങി പരിശോധിക്കുന്ന ഒരു അധികാരിയെ മറ്റെവിടെയെങ്കിലും കണ്ടിട്ടുണ്ടോ. ആ നടപടികള്‍ താന്‍ പറയുന്നത് പോലെ സ്വീകരിക്കണമെന്ന് പറയുന്നവരെ നാം കണ്ടിട്ടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഗവര്‍ണറുടെ സുരക്ഷ സി.ആര്‍.പി.എഫിന് കൈമാറിയത് വളരെ വിചിത്രമായ കാര്യമാണ്. ഈ സ്റ്റേറ്റിന്റെ തലവനാണ് അദ്ദേഹം. ആ നിലയില്‍ ഏറ്റവും കൂടുതല്‍ സുരക്ഷ ലഭിക്കുന്ന സ്ഥാനത്താണ് അദ്ദേഹം ഇരിക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.

More Stories from this section

family-dental
witywide