
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ മകൻ ഇഷാൻ വിജയ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 12530 രൂപ കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് ചെറുമകൻ പണം കൈമാറിയത്. തിരുവനന്തപുരം സർവോദയ സെൻട്രൽ വിദ്യാലയത്തിലെ എട്ടാംക്ലാസ് വിദ്യാർഥിയാണ് ഇഷാൻ. വിഷുക്കൈനീട്ടമായടക്കം കിട്ടിയ പണമാണ് സി എം ഡി ആർ എഫിലേക്ക് നൽകിയതെന്ന് ഇഷാൻ വ്യക്തമാക്കി.