ജീവനെടുക്കുന്ന കാട്ടാന ആക്രമണം, സഭയിൽ രോഷമിരമ്പി; പിന്നാലെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം, ഉന്നതലയോഗം വിളിക്കും

തിരുവനന്തപുരം: വയനാട്ടിലെ മാനന്തവാടിയിൽ കാട്ടാന ആക്രമണത്തിൽ അജീഷിന്‍റെ ജീവൻ നഷ്ടമായ സംഭവത്തിൽ നിയമസഭയിലും രോഷമിരമ്പി. പ്രതിപക്ഷ എം എൽ എമാർ കാട്ടാന ആക്രമണത്തിനെതിരെ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ടു. പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തില്‍ ഉടൻ തന്നെ ഉന്നതലയോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ അറിയിച്ചു.

വനമന്ത്രിയും എം എൽ എമാരും ഉന്നത ഉദ്യോഗസ്ഥരുമടക്കമുള്ളവരെ ഉൾപ്പെടുത്തിയാകും ഉന്നതലയോഗമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അജീഷിന്‍റെ ജീവൻ നഷ്ടമായ സംഭവത്തിലെ വേദനയും മുഖ്യമന്ത്രി പങ്കുവച്ചു. അജീഷിന്‍റെ കുടുംബത്തിനൊപ്പം സർക്കാരുണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് പറഞ്ഞു.

CM Pinarayi vijayan called high level meeting to discuss kerala wild elephant attack latest news

Also Read

More Stories from this section

family-dental
witywide