ഇന്നലെ വന്നത് കണ്ടില്ലേ! എന്തെല്ലാം എഴുത്തിവിട്ടിട്ടും ജനം സ്വീകരിക്കുന്നത് എന്താണെന്ന് മനസിലായല്ലോ? മാധ്യമങ്ങളോട് മുഖ്യമന്ത്രി

കണ്ണൂർ: തദ്ദേശ ഉപതെരെഞ്ഞെടുപ്പിൽ എൽ ഡി എഫിന് ഉണ്ടായ തിളക്കമാർന്ന വിജയം ചൂണ്ടികാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍റെ മാധ്യമ വിമർശനം. നിങ്ങൾ എന്തെല്ലാം എഴുത്തിവിട്ടിട്ടും ഇന്നലെ വന്നത് കണ്ടല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. ആരൊക്കെ എന്തൊക്കെ എഴുതിവിട്ടാലും പ്രചരിപ്പിച്ചാലും ജനം എന്തൊക്കെയാണ് സ്വീകരിക്കുന്നത് എന്ന് മനസ്സിലായല്ലോയെന്നും അദ്ദേഹം ചോദിച്ചു. നവകേരള സദസിന്‍റെ മുഖാമുഖത്തിന് ആളെക്കൂട്ടാൻ പാടുപെടുന്നുവെന്ന പത്രവാർത്തയെയും മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു.

സംസ്ഥാനത്തെ 23 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫിന്‍റെ കുതിപ്പാണ് കണ്ടത്. 10 ജില്ലകളിലായി നടന്ന ഉപതെരഞ്ഞെടുപ്പിൽ 6 സീറ്റുകളാണ് എല്‍ ഡി എഫ് പിടിച്ചെടുത്തത്. 4 സിറ്റിംഗ് സീറ്റുകളിലും വിജയിച്ചുകയറിയതോടെ മൊത്തം 10 സീറ്റുകൾ നേടാൻ ഇടത് മുന്നേറ്റത്തിന് സാധിച്ചു. തിരുവനന്തപുരം നഗരസഭയിലെ വെള്ളാര്‍, ഒറ്റശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട്, ചടയമംഗലം പഞ്ചായത്തിലെ കുരിയോട് വാര്‍ഡുകള്‍ എൽ ഡി എഫ് സ്ഥാനാർത്ഥികൾ ബി ജെ പിയിൽ നിന്ന് പിടിച്ചെടുത്തു. നെടുമ്പാശ്ശേരിയിലെ കൽപക നഗര്‍, മുല്ലശ്ശേരിയിലെ പതിയാര്‍ കുളങ്ങര മുഴപ്പിലങ്ങാട്ടെ മമ്മാക്കുന്ന് വാര്‍ഡുകള്‍ യു ഡി എഫിൽ നിന്നും എൽ ഡി എഫ് പിടിച്ചെടുത്തിരുന്നു.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെള്ളാര്‍ വാര്‍ഡ് സി പി ഐ സ്ഥാനാര്‍ത്ഥി പുനത്തുറ ബൈജു 153 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബി ജെ പിയിൽ നിന്നും പിടിച്ചെടുത്തത്. ഒറ്റശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട് വാർഡിൽ സി പി എമ്മിന്‍റെ ഒ ശ്രീജല 60 വോട്ടുകൾക്കാണ് ജയിച്ചുകയറിയത്.

CM Pinarayi vijayan response kerala local body by election result

More Stories from this section

family-dental
witywide