‘ഇത്ര നാണംകെട്ട ഒരു പാർട്ടി വേറെയുണ്ടോ?’; കോൺഗ്രസിനെ എങ്ങനെ വിശ്വസിക്കും എന്ന് പിണറായി

തിരുവനന്തപുരം: കോൺഗ്രസിനെപ്പോലെ ഇത്രയും നാണം കെട്ട പാര്‍ട്ടി വെറെയുണ്ടോയെന്നു കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് കോൺഗ്രസായിരുന്നവർ നാളെയും കോൺഗ്രസായിരിക്കുമെന്ന് എങ്ങനെ വിശ്വസിക്കുമെന്നും ഒരു സംസ്ഥാന ഭരണം കോൺഗ്രസിന് കൊടുത്താൽ, കോൺഗ്രസ് അത് ബിജെപിക്ക് കൊടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇങ്ങനെ ഒരു നാണം കെട്ട പാർട്ടി ഉണ്ടോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് കൺവൻഷനിലാണ് മുഖ്യമന്ത്രിയുടെ പരാമർശം.

ഇന്ന് കോൺഗ്രസ് ആയവർ നാളെ കോൺഗ്രസ് ആയിരിക്കും എന്ന് എങ്ങനെ വിശ്വസിക്കുമെന്നും എത്രപേർ വിലപേശൽ നടത്തുന്നുണ്ടാവുമെന്നും മുഖ്യമന്ത്രി ചോദിച്ചു. പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പരിഹാസവുമായി രംഗത്തുവന്നത്.

“വേണ്ടിവന്നാൽ ഞ​ാൻ‌ ബിജെപിയാകും എന്ന് പറയാൻ കെപിസിസി പ്രസിഡന്റ് ആയിരിക്കുന്ന ഒരാൾ തയാറാവുകയെന്നു പറഞ്ഞാൽ എന്തൊരു അവസ്ഥയാണ്. ഐടി സെൽ മേധാവി ആദ്യം പോയി. ഇപ്പോൾ‌ വേറൊരാളും അങ്ങോട്ടുപോയി. ഇവർ രണ്ടുപേരും കേരളത്തിലെ കോൺഗ്രസിലെ പ്രധാന നേതാക്കളുടെ മക്കളാണ്. ഇവരെ തീറ്റിപ്പോറ്റിയത് ബിജെപിയിലേക്ക് അയയ്ക്കാനായിരുന്നോ?” ജനാധിപത്യം സംരക്ഷിക്കുന്നതിന് പാർലമെന്‍റിൽ എൽഡിഎഫ് വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

More Stories from this section

family-dental
witywide