സൗഹൃദത്തിന് കോട്ടം തട്ടാതിരിക്കാൻ ചെക്ക് ഡാമിന്‍റെ നിർമാണം നിർത്തിവയ്ക്കണം, പിണറായിക്ക് സ്റ്റാലിന്‍റെ കത്ത്

ചെന്നൈ: കേരളത്തിലെ ചെക്ക് ഡാമിന്‍റെ നിർമാണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ.സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഇടുക്കി വട്ടവടയിൽ ചിലന്തിയാറിനു കുറുകെ നിർമ്മിക്കുന്ന തടയണയാണ് ചെക്ക് ഡാം. ഇതിന്‍റെ നിർമാണം നിർത്തിവയ്‌ക്കണമെന്നതാണ് തമിഴ്നാടിന്‍റെ ആവശ്യം. കേരളവും തമിഴ്നാടും തമ്മിലുള്ള സൗഹൃദ ബന്ധത്തെ ഉലയ്ക്കുന്നതാകും ചെക്ക് ഡാം നിർമാണമെന്നും സൗഹൃദത്തിന് കോട്ടം തട്ടാതിരിക്കാൻ നി‍ർമാണം നിർത്തിവയ്ക്കണമെന്നും സ്റ്റാലിൻ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

തടയണ പ്രശ്നം രമ്യമായി പരിഹരിക്കാൻ തമിഴ്നാട് തയ്യാറാണെന്നും കേരളവും അതിന് സജ്ജമാകണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. അമരാവതി നദിയുടെ പോഷകനദിയായ ഇടുക്കിയിലെ ചിലന്തിയാറിൽ കേരളം തടയണ നിർമിച്ചാൽ അമരാവതി നദിയിൽ വെള്ളം കുറയുകയും തമിഴ്നാട്ടിലേക്കുളള നീരൊഴുക്കിനെ ബാധിക്കുമെന്നും കത്തിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. തമിഴ് കർഷകരുടെ വലിയ ആശങ്കയാണ് അതെന്നും പരിഹാരം കാണണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്നാട് ജലവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടത് പ്രകാരം ചിലന്തിയാറിലെ തടയണ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ കേരളം കൈമാറണം. ഭവാനി, അമരാവതി നദികളിൽ കേരളം ആസൂത്രണം ചെയ്യുന്ന പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളും കൈമാറണമെന്നും സ്റ്റാലിൻ കത്തിൽ ആവശ്യപ്പെട്ടു. എന്നാൽ സ്റ്റാലിന്‍റെ കത്തിനോട് പിണറായി വിജയൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

CM Stalin asks Pinarayi to stop check dam work on Silandhi

Also Read

More Stories from this section

family-dental
witywide