
കൊച്ചി : കൊച്ചിയിലെ കരിമണല്‍ കമ്പനിയായ സിഎംആര്‍എലില്‍നിന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും കമ്പനിയും 1.72 കോടി രൂപ കൈപ്പറ്റിയത് അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി തള്ളിയതിനെതിരെ നല്‍കിയ റിവിഷന്‍ പെറ്റീഷനില്‍ ഹൈക്കോടതി ഇടപെടല്‍. സംസ്ഥാന സര്‍ക്കാരിനെയും കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. തിരുവനന്തപുരം വിജിലന്‍സ് കോടതി ഹര്‍ജി തള്ളിയതിനെതിരെയുള്ള റിവിഷന്‍ പെറ്റീഷനാണു ജസ്റ്റിസ് കെ.ബാബു പരിഗണിക്കുന്നത്.
വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ സര്‍ക്കാരിനെ കക്ഷിയാക്കിയിട്ടില്ലെന്നു പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി.എ.ഷാജി ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്നാണ് കോടതി നീക്കം. അതേസമയം, ഹര്‍ജിയില്‍ ഭേദഗതി വരുത്തുമെന്ന് ഹര്‍ജിക്കാരന്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ അഭിഭാഷകന്‍ അറിയിച്ചു.