കോളേജ് ബസിൽ യാത്രക്കിടെ ബിഫാം വിദ്യാർഥിനി കുഴഞ്ഞു വീണുമരിച്ചു

കണ്ണൂർ: ബസ് യാത്രക്കിടെ വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. പാപ്പിനിശ്ശേരി വെസ്റ്റിലെ ഫാത്തിമത്തുൽ സി.ടി. ഷസിയ (19) ആണ് മരിച്ചത്. വിളയാങ്കോട് എംജിഎം കോളജിലെ ബിഫാം വിദ്യാർഥിനിയാണ് ഷസിയ. ശനിയാഴ്ച രാവിലെയാണ് സംഭവം. കോളജ് ബസിൽ കയറിയതിനു പിന്നാലെ കിച്ചേരിയിൽ എത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ അടുത്തുള്ള സ്വകാര്യ ഹോസ്പിറ്റലിലും തുടർന്ന് കണ്ണൂർ മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

college student collapsed to death in bus