രണ്ട് മക്കളെ കൊലപ്പെടുത്തിയെന്ന് സംശയം; അമേരിക്കൻ വനിത അറസ്റ്റിൽ

കൊളറാഡോ: രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന കൊളറാഡോ സ്വദേശിയായ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. 35കാരിയായ കിംബർലി സിംഗളറാമ് യുകെയിൽ വച്ച് അറസ്റ്റിലായതെന്ന് കൊളറാഡോ സ്പ്രിംഗ്സ് പൊലീസ് അറിയിച്ചു.

ഡിസംബർ 19 ന് കിംബർലി സിംഗളറുടെ ഒൻപതുകാരിയായ മകളെയും 7 വയസ്സുള്ള മകനെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇവരുടെ മറ്റൊരു കുട്ടിയെ പരുക്കേറ്റ നിലയിലും കണ്ടെത്തിയിരുന്നു.

വീട്ടിൽ മോഷണ ശ്രമത്തിനിടെയാണ് കുട്ടികൾ കൊലപ്പെട്ടതെന്നായിരുന്നു പ്രാഥമിക ഘട്ടത്തിൽ പൊലീസ് സംശയിച്ചിരുന്നത്. ഇവരെ ഡിസംബർ 23ന് കൊളറാഡോ സ്പ്രിങ്സിൽ വച്ചാണ് അവസാനമായി കണ്ടതെന്ന് പൊലീസ് അറിയിച്ചു. കിംബർലിക്കും 11 വയസ്സുള്ള മകൾക്കും പരുക്കേറ്റതും കവർച്ചയുടെ സാധ്യതകൾ സംശയിക്കാൻ പൊലീസിനെ പ്രേരിപ്പിച്ചു.

എന്നാൽ ആദ്യം പൊലീസുമായി സഹകരിച്ച കിംബർലി പിന്നീട് അന്വേഷണത്തിനിടെ പൊലീസിനെ വെട്ടിച്ച് മുങ്ങി. ഇതിനിടെ കൊലപാതകം, കൊലപാതകശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയെങ്കിലും അറസ്റ്റ് ചെയ്യാൻ പൊലീസിന് സാധിക്കാതെ വന്നു.

പരുക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സിയിലാണ്. പ്രതിയും മുൻ ഭർത്താവും തമ്മിൽ കുട്ടികളുടെ അവകാശത്തിന് വേണ്ടിയുള്ള നിയമപോരാട്ടം നടത്തുന്നതിനിടെയാണ് കൊലപാതകം നടന്നത്.

More Stories from this section

family-dental
witywide