വാരാണസിയിൽ മോദിക്കെതിരെ മൽസരിക്കാൻ നിന്ന ഹാസ്യതാരം ശ്യാം രംഗീലയുടെ പത്രിക തള്ളി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസി ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കുന്നതിന് നാമനിർദേശ പത്രിക സമർപ്പിച്ച ഹാസ്യതാരം ശ്യാം രംഗീലയുടെ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ ബുധനാഴ്ച തള്ളി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശബ്ദം അനുകരിച്ചു പ്രശസ്തനായയാണ് ഹാസ്യതാരം രംഗീല. പത്രിക തള്ളിയതിൻ്റെ കാരണം വ്യക്തമല്ല എന്നാണ് രംഗീല പറയുന്നത്.

കൃത്യസമയത്ത് പത്രിക സമർപ്പിക്കുന്നതിൽ നിന്ന് തന്നെ തടഞ്ഞുവെന്ന് ശ്യാം രംഗീല അവകാശപ്പെട്ടിരുന്നു. എന്തു വിലകൊടുത്തും മോദിക്കെതിരെ മത്സരിക്കുമെന്നും പറഞ്ഞിരുന്ന ശ്യാമിന് പൂരിപ്പിക്കാനുള്ള ഫോമുകൾ നൽകാൻ വിമുഖത കാട്ടിയെന്ന് കോൺഗ്രസും ആരോപിച്ചിരുന്നു. ജില്ലാ മജിസ്‌ട്രേറ്റിൻ്റെ ഓഫിസിൽ അദ്ദേഹത്തെ അന്യായമായി ഒറ്റപ്പെടുത്തുകയും ഫയലിംഗ് പ്രക്രിയയിൽ സഹായം നിഷേധിക്കുകയും ചെയ്തെന്നും രംഗീല ആരോപിച്ചു.

“ഇന്ന് ജില്ലാ മജിസ്‌ട്രേറ്റ് എന്നോട് പറഞ്ഞു, എൻ്റെ രേഖകളിൽ എന്തോ പ്രശ്‌നമുണ്ടെന്നും ഞാൻ സത്യപ്രതിജ്ഞ ചെയ്തിട്ടില്ലെന്നും, അവർ അഭിഭാഷകരെ എൻ്റെ കൂടെ അകത്തേക്ക് കടത്തിവിട്ടില്ല, എന്നെ ഒറ്റയ്ക്ക് വിളിച്ചു. എൻ്റെ സുഹൃത്തിനെ മർദിച്ചു. മോദിജി അഭിനയിക്കും. കരയും, പക്ഷേ ഇവിടെ കരയാൻ ഞാൻ ആഗ്രഹിക്കുന്നില്ല,” രംഗീല പറഞ്ഞു.

Comedian Shyam Rengeela’s Nomination Rejected From Varanasi

More Stories from this section

family-dental
witywide