
തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തുകയും പിന്നീട് പരാതി നല്‍കുകയും ചെയ്ത പി.വി അന്‍വര്‍ എംഎല്‍എയുടെ മൊഴി ഇന്ന് എടുക്കും. പ്രത്യേക അന്വേഷണ സംഘം രാവിലെ മലപ്പുറത്തെത്തിയാണ് മൊഴിയെടുക്കുക. തൃശൂര്‍ റേഞ്ച് ഡി.ഐ.ജി തോംസണ്‍ ജോസായിരിക്കും പി വി.അന്‍വറിന്റെ മൊഴിയെടുക്കുക.
തൃശൂര്‍ ഡി ഐ ജി നല്ല ഉദ്യോഗസ്ഥനാണെന്നാണ് മനസിലാക്കുന്നതെന്നും സത്യസന്ധമായ അന്വേഷണം നടക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇന്നലെ പറഞ്ഞിരുന്നു. ഐ ജി നേരിട്ട് കേസ് അന്വേഷിക്കുന്നത് നല്ല കാര്യമാണെന്നും അന്‍വര്‍ വ്യക്തമാക്കിയിരുന്നു. ഇന്ന് മൊഴിയെടുക്കാന്‍ എത്തുമെന്ന് ഡി.ഐ.ജി അറിയിച്ചിട്ടുണ്ടെന്നും അന്‍വര്‍ ഇന്നലെ പറഞ്ഞിരുന്നു. പരമാവധി തെളിവുകള്‍ അന്വേഷണ സംഘത്തിന് നല്‍കുമെന്നും അന്‍വര്‍ പറഞ്ഞു.
തന്റെ പരാതിയില്‍ പറയുന്ന പ്രധാന കാര്യം സ്വര്‍ണക്കള്ളക്കടത്തും പൊലീസിലെ ക്രിമിനലുകളെയും കുറിച്ചാണ് എന്നും ഇന്നലെ മലപ്പുറത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അന്‍വര്‍ ചൂണ്ടിക്കാട്ടിയിരുന്നു.














