ധനകാര്യ സ്ഥാപനത്തെ വഞ്ചിച്ചെന്ന് പരാതി, മേജര്‍ രവിക്കെതിരെ കേസ് എടുത്ത് പൊലീസ്

കൊച്ചി: ധനകാര്യ സ്ഥാനത്തെ വഞ്ചിച്ചെന്ന പരാതിയില്‍ സംവിധായകനും, നടനുമായ മേജര്‍ രവിക്കെതിരെ പൊലീസ് കേസ് എടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇരിങ്ങാലക്കുട പൊലീസ് കേസ് എടുത്തത്. ധനകാര്യ സ്ഥാപനത്തെ കബളിപ്പിച്ച് പന്ത്രണ്ടര ലക്ഷം രൂപ തട്ടിയെന്നാണ് കേസ്.

മേജര്‍ രവിയുടെ തണ്ടര്‍ഫോഴ്സ് എന്ന സെക്യൂരിറ്റി സ്ഥാപനത്തിന്റെ ഡയറക്ടറാക്കാമെന്നു പറഞ്ഞ് പലപ്പോഴായി ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന് ആരോപിച്ച് നല്‍കിയ പരാതിയിലാണ് നടപടി. തണ്ടര്‍ഫോഴ്സ് സ്ഥാപനത്തിന്റെ സഹഉടമകളെയും കേസില്‍ പ്രതി ചേര്‍ത്തു.

മാസം 10 ലക്ഷം രൂപ വരുമാനം ലഭിക്കുമെന്ന ഉറപ്പിലാണ് ഈ തുക നല്‍കിയതെന്നും എന്നാല്‍ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയില്ലെന്നും നല്‍കിയ പണം തിരികെ ലഭിച്ചില്ലന്നുമാണ് പരാതി. മേജര്‍ രവിയുടെ അക്കൗണ്ടിലേക്കാണ് കൂടുതല്‍ തുകയും നല്‍കിയിരുന്നതെന്ന് പരാതിക്കാരന്‍ പറയുന്നു.

More Stories from this section

family-dental
witywide