
ചെന്നൈ: നടി ഷക്കീലയെ വളര്‍ത്തു മകളായ ശീതള്‍ മര്‍ദ്ദിച്ചതായി പരാതി. ഷക്കീലയുടെ അഭിഭാഷകയ്ക്കും മര്‍ദ്ദനമേറ്റു. ശീതളിനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ വൈകീട്ടാണ് സംഭവം. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയുടെ പരാതിയില്‍ ചെന്നൈ കോയമ്പേട് പൊലീസാണ് കേസ് എടുത്തത്.
അതേസമയം, ഷക്കീലയ്ക്കെതിരെ ശീതളിന്റെ ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ചെന്നൈയിലെ കോടമ്പാക്കം യുണൈറ്റഡ് ഇന്ത്യ കോളനിയിലാണ് നടി ഷക്കീല താമസിക്കുന്നത്. ഇവിടുത്തെ ഷക്കീലയുടെ വസതിയില്‍ വച്ചാണ് ഷക്കീലയും വളര്‍ത്തുമകള്‍ ശീതളും തമ്മില്‍ തര്‍ക്കമുണ്ടായത്. ഇതേത്തുടര്‍ന്നാണ് കയ്യാങ്കളിയും മര്‍ദ്ദനവും ഉണ്ടായത്