
ന്യൂഡല്‍ഹി: മാവോയിസ്റ്റുകളെ വികസനത്തിന്റെയും സമാധാനത്തിന്റെയും യുവാക്കളുടെ ശോഭനമായ ഭാവിയുടെയും ഏറ്റവും വലിയ ശത്രുവായി മുദ്രകുത്തി രാജ്യത്തെ മാവോയിസ്റ്റ് വിമുക്തമാക്കുമെന്ന് പ്രതിജ്ഞയെടുത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ.
ഛത്തീസ്ഗഢ് സുരക്ഷാ സേന കഴിഞ്ഞ ദിവസം 29 മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് അമിത് ഷായുടെ പരാമര്‍ശം എത്തുന്നത്. മുതിര്‍ന്ന മാവോയിസ്റ്റ് നേതാവ് ശങ്കര്‍ റാവു ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്.
മാവോയിസ്റ്റുകളെ വകവരുത്തുന്നതിനിടെ ചെറിയ പരിക്കുകള്‍ പറ്റിയ സംയുക്ത ജില്ലാ റിസര്‍വ് ഗാര്‍ഡിനെയും അതിര്‍ത്തി സുരക്ഷാ സേനയെയും അമിത് ഷാ അഭിനന്ദിക്കുകയും ചെയ്തു. രാഷ്ട്രപതി അവാര്‍ഡ് ജേതാവും ‘ഏറ്റുമുട്ടല്‍ വിദഗ്ദ്ധനുമായ’ ലക്ഷ്മണ്‍ കേവാട്ടിന്റെ നേതൃത്വത്തിലാണ് മാവോയിസ്റ്റ് വേട്ട നടന്നത്.