തര്‍ക്കം പരിഹരിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു

കൊല്ലം: കരുനാഗപ്പള്ളിയില്‍ തര്‍ക്കം പരിഹരിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീം മണ്ണെലിനാണ് കൊല്ലപ്പെട്ടത്. വിവാഹ ബന്ധം ഒഴിയുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ എത്തിയതായിരുന്നു സലീം. ഇതിനിടെ വാക്കുതര്‍ക്കം സംഘര്‍ഷമാകുകയും സലീമിന് പരുക്കേല്‍ക്കുകയുമായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.