കനയ്യ കുമാറിനെ ‘കൈ’ വിടാതെ കോൺഗ്രസ്, ജെഎൻയു മുൻ നേതാവിനെ ദില്ലി പിടിക്കാൻ ഇറക്കി

ദില്ലി: ജെ എൻ യുവിലെ മുൻ തീപ്പൊരി നേതാവ് കനയ്യ കുമാറിനെ ദില്ലി പിടിക്കാൻ നിയോഗിച്ച് കോൺഗ്രസ്. സി പി ഐ വിട്ട് കോൺഗ്രസിലെത്തിയ യുവ നേതാവ് കഴിഞ്ഞ തവണ മത്സരിച്ച ബഗുസരായിയിൽ സി പി ഐ തന്നെ മത്സരിക്കുമെന്ന് ഉറപ്പായപ്പോൾ ഇക്കുറി കനയ്യക്ക് സീറ്റുണ്ടാകില്ലെന്നായിരുന്നു വിലയിരുത്തലുകൾ. എന്നാൽ കനയ്യയെ ദില്ലിയിൽ മത്സരിക്കാൻ കോൺഗ്രസ് ഇന്ന് തീരുമാനിക്കുകയായിരുന്നു.

ജെ എൻ യുവിൽ പഠിച്ചു വളർന്ന യുവ നേതാവിനെ ദില്ലിയിൽ ഇറക്കുന്നത് ഗുണം ചെയ്യുമെന്നാണ് എ ഐ സി സി നേതൃത്വത്തിന്‍റെ കണക്കുക്കൂട്ടൽ. കനയ്യ കുമാറിനെ ദില്ലി നോർത്ത് ഈസ്റ്റിലാണ് സ്ഥാനാർത്ഥിയാക്കിയിട്ടുള്ളത്. കനയ്യ അടക്കം 10 സ്ഥാനാ‌ർഥികളെയാണ് ഇന്ന് എ ഐ സി സി പ്രഖ്യാപിച്ചിരിക്കുന്നത്.

Congress announces Ex-JNU Student Leader Kanhaiya Kumar North East Delhi candidate

Also Read

More Stories from this section

family-dental
witywide