തന്ത്രപ്രധാനമായ കച്ചത്തീവ് ദ്വീപ്ശ്രീലങ്കയ്ക്ക് വിട്ടുനല്‍കിയത് കോണ്‍ഗ്രസ് : കടന്നാക്രമിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: തന്ത്രപ്രധാനമായ കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറിയ കോണ്‍ഗ്രസിന്റെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ട്ടി രാജ്യത്തിന്റെ അഖണ്ഡതയും താല്‍പ്പര്യങ്ങളും ദുര്‍ബലപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി ഞായറാഴ്ച ആരോപിച്ചു. ഇത് ഓരോ ഇന്ത്യക്കാരനെയും രോഷാകുലനാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

1974ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ എങ്ങനെയാണ് കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറിയതെന്ന് വിവരാവകാശ അപേക്ഷ (ആര്‍ടിഐ)പ്രകാരമുള്ള വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രി മോദിയുടെ പ്രതികരണം.

‘കണ്ണ് തുറപ്പിക്കുന്നതും അമ്പരപ്പിക്കുന്നതും! എങ്ങനെയാണ് കച്ചത്തീവിനെ കോണ്‍ഗ്രസ് നിഷ്‌കരുണം കൈവിട്ടത് എന്നാണ് പുതിയ വസ്തുതകള്‍ വെളിപ്പെടുത്തുന്നത്. ഇത് ഓരോ ഇന്ത്യക്കാരനെയും രോഷാകുലരാക്കുകയും ജനങ്ങളുടെ മനസ്സില്‍ ആവര്‍ത്തിച്ച് ഉറപ്പിക്കുകയും ചെയ്തു – ഞങ്ങള്‍ക്ക് ഒരിക്കലും കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കഴിയില്ല! ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും താല്‍പ്പര്യങ്ങളും ദുര്‍ബലപ്പെടുത്തുന്നതാണ് 75 വര്‍ഷമായി കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന രീതി,” എന്ന് പ്രധാനമന്ത്രി മോദി എക്സില്‍ കുറിച്ചു.

ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ് കച്ചത്തീവ്. നിലവില്‍ ഇവിടെ സ്ഥിരതാമസമില്ല. ഇത് പാക്ക് കടലിടുക്കിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യന്‍ തീരത്ത് നിന്ന് രാമേശ്വരത്തിന് വടക്ക് കിഴക്കായി ഏകദേശം 33 കിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇന്ത്യന്‍ സമുദ്ര ഭാഗങ്ങളില്‍ മത്സ്യം കുറയുമ്പോള്‍ തമിഴ്നാട്ടിലെ രാമേശ്വരം പോലുള്ള ജില്ലകളിലെ മത്സ്യത്തൊഴിലാളികള്‍ പോകുന്ന സ്ഥലമാണ് കച്ചത്തീവ് ദ്വീപ്. മത്സ്യത്തൊഴിലാളികള്‍ അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി രേഖ (ഐഎംബിഎല്‍) കടന്ന് ദ്വീപിലെത്തുകയും ശ്രീലങ്കന്‍ നാവികസേന തടവിലാക്കുകയും ചെയ്യുന്ന സംഭവങ്ങളും ഇവിടെ പതിവാണ്.

Congress ceded strategic Katchatheevu island to Sri Lanka: Prime Minister

More Stories from this section

family-dental
witywide