വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ.പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവും ഉദുമ മുന്‍ എംഎല്‍എയുമായ കെ.പി കുഞ്ഞിക്കണ്ണന്‍ (75) അന്തരിച്ചു. വാഹനാപകടത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

കുഞ്ഞിക്കണ്ണന്‍ സഞ്ചരിച്ചിരുന്ന വാഹനം കണ്ണൂരില്‍ വെച്ചാണ് അപകടത്തില്‍പ്പെട്ടത്. വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹം സഞ്ചരിച്ച വാഹനം എതിര്‍വശത്ത് നിന്നെത്തിയ ലോറിയില്‍ ഇടിക്കുന്നത് ഒഴിവാക്കുന്നതിനായി ഇടതുവശത്തേക്ക് വെട്ടിച്ചപ്പോള്‍ ഡിവൈഡറില്‍ ഇടിച്ചായിരുന്നു അപകടം. ആരോഗ്യനില വഷളായതിനാല്‍ കഴിഞ്ഞ രണ്ട് ദിവസമായി വെന്റിലേറ്ററിലായിരുന്നു.

More Stories from this section

family-dental
witywide