
ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്റെ ‘പുഷ്പ 2-ദ റൈസ്’ എന്ന ചിത്രത്തിലെ ദൃശ്യങ്ങള്‍ക്കെതിരെ പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ്. ചിത്രത്തിന്റെ സംവിധായകന്‍ സുകുമാറിനും അല്ലു അര്‍ജുനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ നടപടി വേണമെന്ന് ആവ്യപ്പെട്ട് തീന്‍മാര്‍ മല്ലണ്ണയാണ് പരാതി നല്‍കിയിരിക്കുന്നത്.
ചിത്രത്തിലെ ഒരു രംഗം പൊലീസ് സേനയെ അപമാനിക്കുന്നവെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മെഡിപള്ളി പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. സ്വിമ്മിംഗ് പൂളില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഇരിക്കുമ്പോള്‍ നായകന്‍ മൂത്രമൊഴിക്കുന്ന ഒരു രംഗം ചൂണ്ടിക്കാട്ടിയാണ് തീന്‍മാര്‍ മല്ലണ്ണ പ്രത്യേക വിമര്‍ശനം നടത്തിയിരിക്കുന്നത്. നിയമപാലകരുടെ മാന്യതയെ അപമാനിക്കുന്നതാണ് ഇതെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി.