
തിരുവനന്തപുരം: തലസ്ഥാനത്തെ കോണ്‍ഗ്രസ് നേതാവ് മഹേശ്വരൻ നായര്‍ ബി ജെ പിയിൽ ചേർന്നു. തിരുവനന്തപുരം മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്‍റെ സാന്നിധ്യത്തിലായിരുന്നു മഹേശ്വരൻ നായർ ബി ജെ പിയിൽ ചേർന്നത്. മുതിര്‍ന്ന ബിജെപി നേതാവ് പി കെ കൃഷ്ണദാസ്, ബി ജെ പി തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ വി വി രാജേഷ് എന്നിവര്‍ ചേര്‍ന്ന് ഷാള്‍ അണിയിച്ചാണ് മഹേശ്വരൻ നായരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. യാതൊരു വിധ ഉപാധികളും ഇല്ലാതെയാണ് താൻ ബി ജെ പിയില്‍ ചേർന്നതെന്നാണ് മഹേശ്വരൻ നായര്‍ പ്രതികരിച്ചത്.
തലസ്ഥാന നഗരത്തിന്‍റെ വികസനമാണ് തന്‍റെ ലക്ഷ്യമെന്നും അതിന് ബി ജെ പിക്ക് മാത്രമേ സാധിക്കുകയുള്ളു എന്നും മഹേശ്വരൻ നായര്‍ പറഞ്ഞു. വികസനത്തിനായി ഇതുവരെയും ഒരു മാസ്റ്റര്‍ പ്ലാൻ ഉണ്ടാക്കാൻ തിരുവനന്തപുരം നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. തലസ്ഥാന നഗരം ഉയരേണ്ടതുണ്ട്. അതിനനുസരിച്ചുള്ള കാഴ്ചപ്പാടുകളും ദീര്‍ഘവീക്ഷണവും ബി ജെ പിക്ക് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Congress leader Maheshwaran Nair joined BJP