
ഡാളസ്: അമേരിക്കയിലെ കോൺഗ്രസ് പ്രവർത്തകർക്ക് ആവേശം പകരാൻ രാഹുൽ ഗാന്ധി എത്തുന്നു. സെപ്റ്റംബർ എട്ടിനാണ് ഡാളസിൽ രാഹുൽ ഗാന്ധിയുടെ സന്ദർശനം. കോൺഗ്രസ് നേതാവിന്റെ സന്ദർശനം ഒരു ചരിത്ര സംഭവമാക്കി വിജയിപ്പിക്കാൻ, ഇന്നലെ വൈകുന്നേരം ആറരയ്ക്ക് അല്ലൻ ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്ന പ്രവർത്തകയോഗം തീരുമാനിച്ചു.
യു എസ് എ കോൺഗ്രസ് നേതാവ് മൊഹിന്ദർ സിംഗ് പരിപാടിയുടെ വിശദാംശങ്ങൾ യോഗത്തിൽ വിശദീകരിച്ചു. ഡാളസ് ചാപ്റ്റർ പ്രസിഡണ്ട് പ്രദീപ് നാഗനൂലിൽ, നാഷണൽ ആൻഡ് സതേൺ റീജിയൻ കമ്മിറ്റി നേതാക്കളായ ബോബൻ കൊടുവത്ത്, സജി ജോർജ്, റോയ് കൊടുവത്ത് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

കോൺഗ്രസ് ഇന്ത്യയിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും രാഹുൽ ഗാന്ധിയുടെ പ്രതിപക്ഷ നേതാവെന്ന നിലയിൽ ലോകസഭയിലെ പ്രകടനത്തെക്കുറിച്ചും അംഗങ്ങൾ ചർച്ച ചെയ്തു. രാഹുൽ ഗാന്ധിയുടെ സ്വീകരണ സമ്മേളനത്തിൽ എല്ലാ കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും പങ്കെടുക്കണമെന്ന് സെക്രട്ടറി തോമസ് രാജൻ അഭ്യർത്ഥിച്ചു. .