
കൊച്ചി: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ കൊച്ചിയിൽ അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 5.30നായിരുന്നു അന്ത്യം.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. കെ. കരുണാകരൻ്റെ മന്ത്രിസഭയിലെ ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. 14 വർഷം എറണാകുളം ഡിസിസി പ്രസിഡൻ്റായിരുന്നു.
എറണാകുളം പെരുമ്പാവൂര്‍ വാഴക്കുളത്ത് ടി കെ എം ഹൈദ്രോസിന്റേയും ഫാത്തിമ ബീവിയുടേയും മകായി 1941 ഡിസംബര്‍ ഏഴിനാണ് ജനനം. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് ടി എച്ച് മുസ്തഫ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവരുന്നത്. 1962ല്‍ യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റായി. 1966ല്‍ കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സൈക്രട്ടറിയായി. 1983 മുതല്‍ 1997 വരെ കെപിസിസി വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 1977ല്‍ ആലുവയില്‍ നിന്ന് ആദ്യമായി നിയസഭയിലെത്തി.
1978ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ കെ കരുണാകരന്‍ പക്ഷത്തിനൊപ്പം നിലയുറപ്പിച്ചു. 1980ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും ഇടതുപക്ഷത്തിനൊപ്പം നിന്ന കോണ്‍ഗ്രസ് എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥി മുഹമ്മദാലിയോട് പരാജയപ്പെട്ടു. 1982,1987,1991,2001 തിരഞ്ഞെടുപ്പുകളില്‍ കുന്നത്തുനാട് മണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തി.
കെപിസിസി വൈസ് പ്രസിഡൻ്റിൻ്റെ ചുമതലയും വഹിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി എട്ട് മണിക്ക് മാറമ്പള്ളി ജമാഅത്ത് കബര്‍സ്ഥാനിലായിരിക്കും കബറടക്കം.
congress leader T.H Mustafa passed away









