മോദിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് കോൺഗ്രസ്; ‘വര്‍ഗീയത ആളിക്കത്തിക്കാന്‍ മോദി ശ്രമിക്കുന്നു’

ന്യൂഡൽഹി: പ്രകടനപത്രികയില്‍ മുസ്ലീം പ്രീണനമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിനെതിരെ തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാൻ കോൺഗ്രസ്. വര്‍ഗീയത ആളിക്കത്തിക്കാന്‍ മോദി ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് പരാതി നല്‍കും.

ഏപ്രിൽ 6 ന് രാജസ്ഥാനിലെ അജ്മീറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് പ്രധാനമന്ത്രിയുടെ പരാമർശം. കോൺഗ്രസിൻ്റെ പ്രകടന പത്രികയെ പരാമർശിച്ച പ്രധാനമന്ത്രി മോദി ഇത് “നുണകളുടെ കെട്ടുകൾ” എന്നാണ് വിശേഷിപ്പിച്ചത്. പ്രകടന പത്രികയുടെ ഓരോ പേജും ഇന്ത്യയെ തകർക്കാനുള്ള ശ്രമത്തിൻ്റെ നിഴലിലാണ് എന്നും മോദി പറഞ്ഞു.

വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ മത്സരത്തിന്‍റെ പശ്ചാത്തലത്തിലാണ് മുസ്ലീം ലീഗ് നിലപാട് പ്രകടനപത്രികയിലൂടെ കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നുവെന്ന ആക്ഷേപം മോദി ഏറ്റെടുത്തിരിക്കുന്നത്. അതേസമയം, വര്‍ഗീയ വിഭജനത്തിനുള്ള കൃത്യമായ അജണ്ടയാണ് പ്രധാനമന്ത്രി നടപ്പാക്കുന്നതെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. വര്‍ഗീയത പ്രചരിപ്പിച്ച് വോട്ട് നേടാനുള്ള പ്രധാനമന്ത്രിയുടെ നീക്കത്തിനെതിരെ ഉടന്‍ തിരഞ്ഞടെുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

കോൺഗ്രസ് പ്രകടനപത്രിക ഓരോ ഇന്ത്യക്കാരന്‍റെയും ശബ്ദമാണെന്നാണ് രാഹുല്‍ ഗാന്ധി തിരിച്ചടിച്ചത്. ഇതിനൊപ്പം തന്നെ പൊതുജനാഭിപ്രായങ്ങളും ഇക്കാര്യത്തിൽ രാഹുൽ തേടിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളുിലൂടെയോ ഇ മെയില്‍ വഴിയോ അഭിപ്രായം അറിയിക്കാനാണ് രാഹുല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ന്യൂനപക്ഷ ക്ഷേമത്തിനായി കോണ്‍ഗ്രസ് മുന്‍പോട്ട് വയ്ക്കുന്ന പദ്ധതികളെ പ്രധാനമന്ത്രിയടക്കം വിമര്‍ശിക്കുമ്പോള്‍ ബി ജെ പിയുടെ തനി നിറം പുറത്തായെന്നും കോണ്‍ഗ്രസ് തിരിച്ചടിക്കുന്നു. ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണ്ണായമാകുന്നയിടങ്ങളിലടക്കം പ്രകടനപത്രിക സജീവ ചര്‍ച്ചയാക്കി നിര്‍ത്താനാണ് പൊതുജന പ്രതികരണം തേടിയുള്ള കോണ്‍ഗ്രസ് നീക്കം.

More Stories from this section

family-dental
witywide