സുധാകരനു പകരം സുരേന്ദ്രനെ സ്വാഗതം ചെയ്തു; സമരാഗ്നി വേദിയില്‍ ആന്റോ ആന്റണിക്ക് പറ്റിയ അമളി

പത്തനംതിട്ട: സംമരാഗ്നി വേദിയിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് പകരം കെ.സുരേന്ദ്രനു സ്വാഗതമരുളി മുതിർന്ന കോൺഗ്രസ് നേതാവും പത്തനംതിട്ട എംപിയുമായ ആന്റോ ആന്റണി. സമരാഗ്‌നി ജാഥയ്ക്കു പത്തനംതിട്ടയിൽ നൽകിയ സ്വീകരണ യോഗത്തിനിടെയാണു ആന്റോ ആന്റണിക്കു പേരു മാറിപ്പോയത്. അബദ്ധം പറ്റിയെന്ന് മനസിലാക്കിയതോടെ ഉടന്‍ തന്നെ അദ്ദേഹം പേര് തിരുത്തുകയും ചെയ്തു.

‘‘സമരാഗ്‌നിയുടെ നായകൻ, കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ ബഹുമാന്യനായ കെ.സുരേന്ദ്രൻ അവർകളേ…’’ എന്നായിരുന്നു ആന്റോ ആന്റണിയുടെ  വാക്കുകൾ.  അമളി പറ്റിയെന്ന് ബോധ്യമായതോടെ വേദിയിലേക്കു തിരിഞ്ഞുനോക്കിയ ശേഷം ‘കെ.സുധാകരൻ അവർകളേ…’ എന്ന് അദ്ദേഹം തിരുത്തി.

കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപിയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സംയുക്തമായി നയിക്കുന്ന സംസ്ഥാനതല ജാഥയാണ് സമരാഗ്നി. ജനുവരി 21നു കാസർകോട്ടുനിന്ന് ആരംഭിച്ച യാത്രയാണ് ഇന്ന് പത്തനംതിട്ട ജില്ലയിൽ എത്തിയത്. 140 നിയമസഭാ മണ്ഡലങ്ങളിലും ജാഥ പര്യടനം നടത്തുന്നുണ്ട്. ഈ മാസം അവസാനം തിരുവനന്തപുരത്താണ് ജാഥ സമാപിക്കുക.

More Stories from this section

family-dental
witywide