പാര്‍ട്ടി വിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ബിജെപിയില്‍ ചേര്‍ന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് ഗൗരവ് വല്ലഭ്

ന്യൂഡല്‍ഹി: പാര്‍ട്ടി വിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ബിജെപിയില്‍ ചേര്‍ന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് ഗൗരവ് വല്ലഭ്. ഇദ്ദേഹത്തെ കൂടാതെ, ബിഹാര്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അനില്‍ ശര്‍മ്മയും ഡല്‍ഹിയില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെയുടെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നു.

ബിജെപിയില്‍ ചേര്‍ന്നതോടെ തന്റെ കഴിവും അറിവും ഉപയോഗിച്ച് ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ടെന്ന് ഗൗരവ് വല്ലഭ് പറഞ്ഞു. കോണ്‍ഗ്രസ് വിടുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയെ വിമര്‍ശിച്ച് ഗൗരവ് വല്ലഭ് രാവിലെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു.

കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ സ്വീകരിക്കുന്ന ദിശാബോധമില്ലാത്ത പാത തന്നെ അസ്വസ്ഥനാക്കുന്നുവെന്നും തനിക്ക് സനാതന വിരുദ്ധ മുദ്രാവാക്യങ്ങളെ പിന്തുണയ്ക്കാനോ രാജ്യത്തിന്റെ സമ്പത്ത് സൃഷ്ടിക്കുന്നവരെ ദിവസവും വിമര്‍ശിക്കാനോ കഴിയില്ലെന്നും അതിനാല്‍, കോണ്‍ഗ്രസിന്റെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവയ്ക്കുന്നുവെന്നും അദ്ദേഹം രാവിലെ എക്സില്‍ കുറിച്ചിരുന്നു.

ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം മാധ്യമ പ്രവര്‍ത്തകരെ കണ്ട ഗൗരവ് താന്‍ രാവിലെ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഒരു കത്ത് പോസ്റ്റ് ചെയ്തുവെന്നും ആ കത്തില്‍, തന്റെ ഹൃദയത്തിന്റെ എല്ലാ വേദനകളും എഴുതിയെന്നുമായിരുന്നു പറഞ്ഞത്. അയോധ്യയില്‍ ശ്രീരാമ ക്ഷേത്രം പണിയണമെന്നത് തുടക്കം മുതലുള്ള തന്റെ കാഴ്ചപ്പാടായിരുന്നുവെന്നും ക്ഷണം ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് അത് നിരസിച്ചെന്നും അത് തനിക്ക് സ്വീകാര്യമായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘എന്റെ രാജിക്കത്തില്‍ ഞാന്‍ എടുത്തുകാണിച്ച രണ്ടുമൂന്ന് പ്രധാന വിഷയങ്ങളുണ്ടായിരുന്നുവെന്നും എനിക്ക് രാവിലെ മുതല്‍ വൈകുന്നേരം വരെ സമ്പത്തുണ്ടാക്കുന്നവരെ ദുരുപയോഗം ചെയ്യാന്‍ കഴിയില്ലെന്നും സമ്പത്ത് ഉണ്ടാക്കുന്നത് കുറ്റകരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read

More Stories from this section

family-dental
witywide