ദിഗ് വിജയ് സിംഗും കാർത്തിയുമടക്കം സ്ഥാനാർഥികൾ, മോദിക്കെതിരെ വാരാണസിയിൽ അജയ് റായ്; അമേഠിയും റായ്ബറേലിയും സസ്പെൻസ് തുടരും

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാലാമത്തെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് കോൺ​ഗ്രസ്. വരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ സ്ഥാനാർഥിയെ അടക്കം പ്രഖാപിച്ചുകൊണ്ടുള്ള പട്ടികയിൽ ദിഗ് വിജയ് സിംഗും കാർത്തി ചിദംബരവുമടക്കം പ്രമുഖരുൾപ്പെടെയുള്ളവരടങ്ങുന്നതാണ് നാലാം പട്ടിക. ഉത്തർപ്രദേശ് സംസ്ഥാന അധ്യക്ഷൻ അജയ് റായ് ആണ് വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുക. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദി​ഗ്‍വിജയ് സിംഗ് ഇക്കുറിയും മത്സരിക്കും. അമേഠിയും, റായ്ബറേലിയും ഒഴിച്ചിട്ടുള്ളതാണ് യു പിയിലെപ്രഖ്യാപനം.

കൂടുതൽ വിവരങ്ങൾ ഇങ്ങനെ

വാരാണസിയിൽ മോദിക്കെതിരെ അജയ് റായ് മത്സരിക്കുമ്പോൾ അമേഠിയും റായ്ബറേലിയും സസ്പെൻസായി തുടരും. ഡാനിഷ് അലിക്ക് സീറ്റ് നൽകിയിട്ടുണ്ട്. യു പിയിലെ അം രോഹയിൽ ഡാനിഷ് അലി മത്സരിക്കും. ദിഗ് വിജയ് സിംഗ് മധ്യപ്രദേശിലെ രാജ്ഗഡ് സീറ്റിലാകും മത്സരിക്കുക. നിലവിൽ രാജ്യസഭാ എം പി ആണ് ദിഗ് വിജയ് സിംഗ്. 4 ഘട്ടങ്ങളിലായി കോൺഗ്രസ് പ്രഖ്യാപിച്ചത് 185 സ്ഥാനാർത്ഥികളിലെ സ്ഥാനാർഥികളാണ്. ഇതിനൊപ്പം സിക്കിം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്.

തമിഴ്മനാട്ടിലും സ്ഥാനാർഥികളായി

കോൺഗ്രസ്സ് നാലാം പട്ടികയിൽ തമിഴ്നാട്ടിലെ 7 സീറ്റുകളാണ് പ്രഖ്യാപിച്ചത്. മുൻ ഐ എ എസ് ഉദ്യോഗസ്ഥൻ ശശികാന്ത്
സെന്തിൽ – തിരുവളളൂർ മണ്ഡലത്തിൽ മത്സരിക്കും. ശിവഗംഗയിൽ കാർത്തി ചിദംബരം തന്നെയാകും മത്സരിക്കുക. കന്യാകുമാരിയിൽ വീണ്ടും വിജയ് വസന്താണ് സ്ഥാനാർത്ഥി. മാണിക്കം ടാഗോർ ജോതിമണി സിറ്റിംഗ് സീറ്റിൽ തന്നെയാകും പോരാടുക. തമിഴ്നാട്ടിൽ 2 സീറ്റിൽ കൂടി പ്രഖ്യാപിക്കാനുണ്ട്.

Congress release fourth list of candidate

Also Read

More Stories from this section

family-dental
witywide