സ്വന്തം പഞ്ചായത്തിൽ ഭരണം നഷ്ടമായി, പിന്നൊന്നും നോക്കിയില്ല! തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റ് രാജിവച്ചു, പക്ഷേ പാർട്ടി തള്ളി

തിരുവനന്തപുരം: സ്വന്തം പഞ്ചായത്തിൽ പാർട്ടിക്ക് ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ തിരുവനന്തപുരം ഡി സി സി പ്രസിഡന്റ്‌ പാലോട് രവി രാജിവച്ചു. പഞ്ചായത്തിലെ പരാജയത്തിന്‍റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് പാലോട് രവി പ്രതികരിച്ചു. പാലോട് രവിയുടെ സ്വന്തം സ്ഥലമായ പെരിങ്ങമല പഞ്ചായത്ത് ഭരണമാണ് യു ഡി എഫിന് നഷ്ടമായത്. കോൺഗ്രസുകാരനായ പ്രസിഡന്‍റ് കഴിഞ്ഞ ദിവസം സി പി എമ്മിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് പാലോട് രവി ജില്ലാ അധ്യക്ഷ സ്ഥാനം രാജിവയ്ക്കുകയാണെന്ന് കാട്ടി കെ പി സി സി അധ്യക്ഷൻ കെ സുധാകരന് രാജിക്കത്ത് നൽകിയത്. എന്നാൽ പാർട്ടി പാലോട് രവിയുടെ രാജി സ്വീകരിച്ചില്ല. പാലോട് രവിയുടെ പ്രവർത്തനം മികച്ചതാണെന്നും ഇതുവരെയുള്ള സേവനം കണക്കിൽ എടുത്ത് തുടരാൻ നിർദേശം നൽകിയതായും കെ പി സി സി നേതൃത്വം പ്രതികരിച്ചു.

Congress Thiruvananthapuram DCC President Palode Ravi resigned

More Stories from this section

family-dental
witywide