
മുംബൈ: മുംസ്ലിം മത വിഭാഗത്തിന്റെ പേരെടുത്ത് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പ്രസംഗം. കോൺഗ്രസ് ബജറ്റിന്റെ 15 ശതമാനവും മുസ്ലിങ്ങൾക്കാണ് നൽകുന്നതെന്നും അധികാരത്തിലെത്തിയാൽ മറ്റു വിഭാഗക്കാർക്ക് അവകാശപ്പെട്ട ഫണ്ട് മുസ്ലിംകൾക്ക് നൽകുന്നത് തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യാസഖ്യം അധികാരത്തിൽ എത്തിയാൽ ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും വെവ്വേറെ ബജറ്റായിരിക്കുമെന്നും മുബൈയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ മോദി പറഞ്ഞു. കോണ്‍ഗ്രസിന് ഒരൊറ്റ ന്യൂനപക്ഷമേ ഉളളുവെന്നും അത് അവരുടെ പ്രിയപ്പെട്ട വോട്ടുബാങ്കാണെന്നും മോദി കൂട്ടിച്ചേർത്തു.
കോൺഗ്രസ് എപ്പോഴും മതത്തിന്റെ അടിസ്ഥാനത്തിലാണ് ബജറ്റുകൾ തയാറാക്കുന്നത്. അത് അവരുടെ വിഭജന ചിന്താഗതിയാണ്. 15 ശതമാനം ന്യൂനപക്ഷങ്ങൾക്കാണ് അവർ നൽകുന്നത്. കോൺഗ്രസിന് ഒരു ന്യൂനപക്ഷമേയുള്ളൂ, അത് അവരുടെ പ്രിയപ്പെട്ട വോട്ടുബാങ്കാണ്. ഈ ആശയത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ താൻ ശക്തമായി എതിർത്തിരുന്നു. തുടർന്ന് അവർക്ക് അത് നടപ്പിലാക്കാൻ കഴിഞ്ഞില്ല. എന്നാൽ, ഇപ്പോൾ അവർ പഴയ അജണ്ടകളെല്ലാം നടപ്പാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇന്ത്യ സഖ്യം അധികാരത്തിലേറിയാൽ അത് നടപ്പിലാകുമെന്നും നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.
Congress wanted to spend 15% of Budget on Muslims says PM Modi