
മലപ്പുറം: വിവാഹം കഴിഞ്ഞിട്ട് പത്ത് മാസം കഴിഞ്ഞിട്ടും വിവാഹ ആല്‍ബവും വീഡിയോയും നല്‍കിയില്ലെന്ന പരാതിയില്‍ 50,000 രൂപ പിഴയിട്ട് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. തിരൂരങ്ങാടി കക്കാട് മലയില്‍ വീട്ടില്‍ ശ്രീകുമാറും ഭാര്യ അളകയുമാണ് പത്തനംതിട്ടയിലെ വെഡ് ടെയില്‍സ് വെഡ്ഡിംഗ് ഫോട്ടോഗ്രാഫിക്കെതിരെ പരാതി നല്‍കിയത്.
1,10,000 രൂപക്ക് വിവാഹത്തിന്റെ ആല്‍ബവും വീഡിയോയും തയ്യാറാക്കി നല്‍കാമെന്നായിരുന്നു കരാര്‍. ഒരു ലക്ഷം രൂപ മുന്‍കൂറായി നല്‍കുകയും ചെയ്തു. എന്നാല്‍ വിവാഹം കഴിഞ്ഞ് പത്ത് മാസം കഴിഞ്ഞിട്ടും ആല്‍ബവും വീഡിയോയും ലഭിച്ചില്ല. ഇതേത്തുടര്‍ന്നാണ് ശ്രീകുമാര്‍ പരാതിയുമായി ഉപഭോക്തൃകമ്മീഷനെ സമീപിച്ചത്.
ഒരു മാസത്തിനകം ആല്‍ബവും വീഡിയോയും പരാതിക്കാരന് നല്‍കണമെന്നും അതിനു പുറമേ 50,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കോടതി ചെലവായി 5,000 രൂപയും നല്‍കണമെന്നും ഉത്തരവിലുണ്ട്. ഒരു മാസത്തിനുള്ളില്‍ ആല്‍ബവും വീഡിയോയും നല്‍കിയില്ലെങ്കില്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു. കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്റേതാണ് വിധി.